Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Himanta Biswa

അ​സ​മി​ൽ ഹി​മ​ന്ത പ്ര​ഭാ​വം; എ​ൻ​ഡി​എ വ​ൻ വി​ജ​യ​ത്തോ​ടെ ഭ​ര​ണ​ത്തു​ട​ർ​ച്ച​യി​ലേ​ക്ക് എ​ന്ന് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ. പു​റ​ത്തു​വ​ന്ന എ​ല്ലാ പ്ര​മു​ഖ സ​ർ​വേ​ക​ളും എ​ൻ​ഡി​എ സ​ഖ്യം കേ​വ​ല​ഭൂ​രി​പ​ക്ഷം മ​റി​ക​ട​ക്കു​മെ​ന്ന് ഏ​ക​ക​ണ്ഠ​മാ​യി പ്ര​വ​ചി​ക്കു​ന്നു.

126 സീ​റ്റു​ക​ളു​ള്ള അ​സം നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​മു​റ​പ്പി​ക്കാ​ൻ 64 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. ജെ​വി​സി, ആ​ക്സി​സ് മൈ ​ഇ​ന്ത്യ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് 100 സീ​റ്റു​ക​ൾ വ​രെ ല​ഭി​ക്കാ​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. ഹി​മ​ന്ത ബി​ശ്വ ശ​ർ​മ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളും ഫ​ലം ക​ണ്ടു​വെ​ന്നാ​ണ് ഈ ​സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​ത്.

ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടും കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് കാ​ര്യ​മാ​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ര​മാ​വ​ധി 40 സീ​റ്റു​ക​ൾ വ​രെ മാ​ത്ര​മേ പ്ര​തി​പ​ക്ഷ​ത്തി​ന് ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്ന് സ​ർ​വേ​ക​ൾ പ​റ​യു​ന്നു. എ​ഐ​യു​ഡി​എ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു​ള്ള​വ​ർ​ക്ക് ചി​ല സ​ർ​വേ​ക​ൾ 12 സീ​റ്റു​ക​ൾ വ​രെ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഭ​ര​ണ​മാ​റ്റ​ത്തി​ന് അ​ത് മ​തി​യാ​കി​ല്ല.

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ ശ​രി​യാ​ണെ​ങ്കി​ൽ അ​സ​മി​ൽ ബി​ജെ​പി സ​ഖ്യം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്തും. മേ​യ് 4-ലെ ​ഔ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ.

Latest News

Corehub Up