Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HimselfOnce

അ​​​മി​​​ത് ഷാ ​​​​ഒ​​​​രി​​​​ക്ക​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യേ​​​​ണ്ടിവ​​​​രും; വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മത്തിൽ രാഹുൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​ലും ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യ്ക്കു​​​​മെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​യു​​​ണ്ടാ​​​യ ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജി​​​ലും പെ​​​​ല്ലെ​​​​റ്റ് പ്ര​​​​യോ​​​​ഗ​​​​ത്തി​​​ലും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​ഒ​​​​രി​​​​ക്ക​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

ഡ​​​​ൽ​​​​ഹി തെ​​​​രു​​​​വു​​​​ക​​​​ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ നേ​​​​രേ ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജും പെ​​​​ല്ല​​​​റ്റ് പ്ര​​​​യോ​​​​ഗ​​​​വും ന​​​​ട​​​​ന്നി​​​​ട്ടും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ന്നു. മാ​​​​പ്പ് പ​​​​റ​​​​യു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​മോ​​​​ദി മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മാ​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന തി​​​​ര​​​​ക്കി​​​​ലാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​രി​​​​ഹ​​​​സി​​​​ച്ചു .

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​ച്ചം. താ​​​​ൻ അ​​​​വ​​​​ർ​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടെ​​​​ന്നും രാ​​​​ഹു​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യ്ക്കെ​​​​തി​​​​രേ കോ​​​​ൺ​​​​ൺ​​​​ഗ്ര​​​​സ് ശ​​​​നി​​​​യാ​​​​ഴ്ച പ്ര​​​​യാ​​​​ഗ് രാ​​​​ജി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഛാത്രോ ​​​​കി ഗൂ​​​​ഞ്ച് (വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ശ​​​​ബ്‌​​​​ദം) പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ഒ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്‌​​​​സി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ പോ​​​​സ്റ്റ്.

മ​​​​ൺ​​​​സൂ​​​​ൺ സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​തു​​​​മു​​​​ത​​​​ൽ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും എ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. വ്യാ​​​​ഴാ​​​​ച​​​​യാ​​​​ണ് മ​​​​ൺ​​​​സൂ​​​​ൺ സ​​​​മ്മേ​​​​ള​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നു​​​​മു​​​​മ്പാ​​​​യി അ​​​​മി​​​​ത് ഷാ ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​മോ​​​​യെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പേ​​​​ര് കേ​​​​ര​​​​ളം എ​​​​ന്നാ​​​​ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ട് ബി​​​​ല്ലു​​​​ക​​​​ളാ​​​​ണ് അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ പേ​​​​രി​​​​ൽ ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ത്തി​​​​ൽ ഇ​​​​ന്നു പ​​​​ട്ടി​​​​ക​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ബി​​​​ല്ലു​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണ​​​​യ്ക്കെ​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും അ​​​​മി​​​​ത് ഷാ​​​​യ്ക്കു പ​​​​ക​​​​രം സ​​​​ഹ​​​​മ​​​​ന്ത്രി​​​​യാ​​​​ണ് ബി​​​​ല്ലു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

Latest News

Corehub Up