Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hindu Raksha Dal

വാ​ളു​ക​ൾ വി​ത​ര​ണം ചെ​യ്തു; ഹി​ന്ദു ര​ക്ഷാ​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ലക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വാ​ളു​ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ന് ഹി​ന്ദു ര​ക്ഷാ​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഗാസിയാബാദിലെ ഷാ​ലി​മാ​ർ ഗാ​ർ​ഡ​നി​ലെ ഓ​ഫീ​സി​ൽ വാ​ളു​ക​ൾ വി​ത​ര​ണം ചെ​യ്ത 10 പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്നും എ​ട്ട് വാ​ളു​ക​ൾ ക​ണ്ടെ​ത്തി.

ക​പി​ൽ കു​മാ​ർ, ശ്യാം ​പ്ര​സാ​ദ്, അ​രു​ൺ ജെ​യ്ൻ, രാം​പാ​ൽ, അ​മി​ത് സിം​ഗ്, അ​മി​ത് കു​മാ​ർ, അ​മി​ത് അ​രോ​ര, മോ​ഹി​ത് കു​മാ​ർ, ദേ​വേ​ന്ദ്ര ബാ​ഗേ​ൽ, ഉ​ജാ​ല സിം​ഗ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ 40 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ, ഡി​സം​ബ​ർ 29ന് ​ഹി​ന്ദു ര​ക്ഷാ​ദ​ളി​ന്‍റെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി​ങ്കി ചൗ​ധ​രി​യും മ​റ്റ് അം​ഗ​ങ്ങ​ളും സം​ഘ​ട​ന​യു​ടെ ഓ​ഫീ​സി​ൽ വാ​ളു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ങ്കി ചൗ​ധ​രി ഒ​ളി​വി​ലാ​ണ്.

Latest News

Corehub Up