Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hiroshima Day

Wayanad

ഹി​രോ​ഷി​മ ദി​നം ആ​ച​രി​ച്ചു

ക​ല്‍​പ്പ​റ്റ: എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​യി​സ്‌​ക ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹി​രോ​ഷി​മ ദി​നം ആ​ച​രി​ച്ചു. ഡോ. ​എ.​ടി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ണ​വാ​യു​ധ​ങ്ങ​ളു​ടെ കൂ​മ്പാ​രം ഇ​പ്പോ​ഴും മ​നു​ഷ്യ​രാ​ശി​ക്ക് ഭീ​ഷ​ണി​യാ​യി നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രാ​യ ചെ​റു​ത്തു​നി​ല്‍​പ്പ് എ​ത്ര ചെ​റു​താ​ണെ​ങ്കി​ലും മ​ഹ​ത്വ​മു​ള്ള​തും വി​ശു​ദ്ധ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​ന്‍​സി​പ്പ​ല്‍ ബാ​ബു പ്ര​സ​ന്ന​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​യി​സ്‌​ക ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.​എ. ന​സീ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഐ. വ​ര്‍​ഗീ​സ്, ഡോ.​അ​നി​ത, പി.​കെ. രാ​ജീ​വ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ അ​നി​ജ കെ. ​പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ള്ളി​ക്കു​ന്ന്: യു​ദ്ധ​ത്തി​നും വി​നാ​ശ​ക​ര​മാ​യ ആ​യു​ധ​ങ്ങ​ള്‍​ക്കു​മെ​തി​രേ സ​മാ​ധാ​ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി പ​ള്ളി​ക്കു​ന്ന് ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പ​ള്ളി​ക്കു​ന്ന് യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ്‌​കൂ​ളി​ല്‍ ഹി​രോ​ഷി​മ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​മ്പി​ളി ജോ​ണ്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "യു​ദ്ധം, ശാ​സ്ത്രം, സ​മാ​ധാ​നം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ പ​രി​സ​ര വി​ഷ​യ സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​ടി. ശ്രീ​വ​ത്സ​ന്‍ ക്ലാ​സെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ള്‍ നി​ര്‍​മി​ച്ച പേ​പ്പ​ര്‍ കൊ​ക്കു​ക​ളെ സ്‌​കൂ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ആ​ണ​വ ബോം​ബാ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​യാ​യ സ​ഡാ​ക്കോ സ​സാ​ക്കി എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ഓ​ര്‍​മ​ക​ളും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ലോ​ക​സ​മാ​ധാ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ സ​ഡാ​ക്കോ കൊ​ക്കു​ക​ളു​ടെ ച​രി​ത്ര പ്രാ​ധാ​ന്യ​വും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഖ​ദീ​ജ ഫ​ര്‍​ഹ വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പ​ള്ളി​ക്കു​ന്ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മെ​ല്‍​വി​ന്‍ സ​ണ്ണി, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ജി​യ മ​രി​യ, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ-​മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ സി. ​ജ​യ​രാ​ജ​ന്‍, എം.​പി. മ​ത്താ​യി, കെ.​ടി. തു​ള​സീ​ധ​ര​ന്‍, കെ.​കെ. രാ​മ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up