Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HistoricalPast

Other Stories

ചരിത്രപ്പെരുമയിൽ ധ​ബോ​യി കോ​ട്ട

ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര ജി​ല്ല​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന പു​രാ​ത​ന​മാ​യ ഒ​രു കോ​ട്ട​ന​ഗ​ര​മാ​ണ് ധ​ബോ​യി. പ്രാ​ചീ​നകാ​ല​ത്ത് ‘ദ​ര്‍​ഭാ​വ​തി’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​ന​ഗ​രം, സൈ​നി​ക​മായി തന്ത്രപ്രധാന സ്ഥാ​ന​ത്താ​ലും അ​തി​സൂ​ക്ഷ്മ​മാ​യ ശി​ല്പ​ക​ല​യാ​ലും ഇ​ന്ത്യാച​രി​ത്ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

ആ​റാം നൂ​റ്റാ​ണ്ടു മു​ത​ലു​ള്ള പാ​ര​മ്പ​ര്യ​മു​ണ്ട് ദ​ര്‍​ഭാ​വ​തി എ​ന്ന ധ​ബോ​യി​യ്ക്ക് പ​റ​യാ​ന്‍. സ​മ്പ​ന്ന​മാ​യ കൃ​ഷി​യി​ട​ങ്ങ​ള്‍​ക്കും വ്യാ​പാ​ര​പാ​ത​ക​ള്‍​ക്കും സ​മീ​പ​മു​ള്ള സ്ഥാ​നം ധ​ബോ​യി​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് ഏ​റെ ഗു​ണ​ക​ര​മാ​യി.

പതിനൊന്ന്, പന്ത്രണ്ട് നൂ​റ്റാ​ണ്ടു​ക​ളി​ല്‍ ഗു​ജ​റാ​ത്ത് ഭ​രി​ച്ചി​രു​ന്ന ര​ജ​പു​ത്ര രാ​ജ​വം​ശ​മാ​യി​രു​ന്ന സോ​ള​ങ്കി അ​ഥ​വാ ചാ​ലൂ​ക്യ രാ​ജാ​ക്ക​ന്മാ​രു​ടെ (ക​ര്‍​ണാ​ട​ക ഭ​രി​ച്ചി​രു​ന്ന ചാ​ലൂ​ക്യ​ര്‍ വേ​റെ​യാ​ണ്) കാ​ല​ത്താ​ണ് ഈ ​ന​ഗ​രം പ്ര​ബ​ല​മാ​യ ഒ​രു സൈ​നി​ക​കേ​ന്ദ്ര​മാ​യി വ​ള​ര്‍​ന്ന​ത്.
പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ൽ സോ​ള​ങ്കി ഭ​ര​ണാ​ധി​കാ​രി​യാ​യ സി​ദ്ധ​രാ​ജ് ജ​യ്സിം​ഹ​നാ​ണ് കോ​ട്ട​യു​ടെ ആ​ദ്യ​ഘ​ട്ടം നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്. പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ വഘേ​ല വം​ശ​ത്തി​ലെ രാ​ജാ​വാ​യി​രു​ന്ന വി​സ​ല്‍​ദേ​വ് കോ​ട്ട വി​പു​ലീ​ക​രി​ക്കു​ക​യും ഇ​ന്ന​ത്തെ രൂ​പ​ത്തി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും ചെ​യ്തു.

ധ​ബോ​യി കോ​ട്ട ഹി​ന്ദു​മാ​രു​ഗു​ര്‍​ജ​ര വാ​സ്തു​വി​ദ്യാ ശൈ​ലി​യി​ലാ​ണ് പ​ണി​തു​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല് ദി​ശ​ക​ളി​ലേ​ക്കും തു​റ​ക്കു​ന്ന ഭീ​മാ​കാ​ര​മാ​യ നാ​ല് ക​വാ​ട​ങ്ങ​ളാ​ണ് കോ​ട്ട​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം:

കി​ഴ​ക്കുഭാ​ഗ​ത്തെ ക​വാ​ട​ത്തി​ന് ഹീ​രാ ഭാ​ഗോ​ള്‍ എ​ന്നാ​ണ് പേ​ര്. കൊ​ത്തു​പ​ണി​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ഏ​റ്റ​വും മ​നോ​ഹ​ര ക​വാ​ട​മാ​ണി​ത്. ശി​ല്പി​ ‘ഹീ​രാ​ധ​ര്‍’ ത​ന്‍റെ പ്ര​ണ​യി​നി​ക്കാ​യി ര​ഹ​സ്യ​മാ​യി കൊ​ത്തു​പ​ണി​ക​ള്‍ ന​ട​ത്തി​യെ​ന്നും തു​ട​ര്‍​ന്ന് രാ​ജാ​വ് അ​ദ്ദേ​ഹ​ത്തെ ജീ​വ​നോ​ടെ അ​ട​ക്കം ചെ​യ്തെ​ന്നു​മു​ള്ള നാ​ടോ​ടി​ക്ക​ഥ​യും ഇ​തി​നു പി​ന്നി​ലു​ണ്ട്.

പ​ടി​ഞ്ഞാ​റുഭാ​ഗ​ത്ത് പ്ര​ധാ​ന ക​വാ​ട​മാ​യ ബ​റോ​ഡ ഭാ​ഗോ​ള്‍ വ​ഡോ​ദ​ര ന​ഗ​ര​ത്തി​ന് അ​ഭി​മു​ഖ​മാ​യി നി​ല്‍​ക്കു​ന്നു. തെ​ക്കു ഭാ​ഗ​ത്തെ ക​വാ​ട​ം ‘ച​ന്ദോ​ദ് ഭാ​ഗോ​ള്‍’ പേ​രു​പോ​ലെത​ന്നെ ന​ര്‍​മ​ദാതീ​ര​ത്തു​ള്ള തീ​ര്‍​ഥാട​നകേ​ന്ദ്ര​മായ ച​ന്ദോ​ദി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന ക​വാ​ട​മാ​ണ്.

വ​ട​ക്കുഭാ​ഗ​ത്തെ ക​വാ​ട​ം മ​ഹു​ദി ഭാ​ഗോ​ളും വാ​സ്തു​വി​ദ്യാ സ​മ്പ​ന്ന​മാ​ണ്. ക​വാ​ട​ങ്ങ​ളി​ലെ​ല്ലാം പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ള്‍, ന​ര്‍​ത്ത​ക​ര്‍, യു​ദ്ധ​രം​ഗ​ങ്ങ​ള്‍ എ​ന്നി​വ കൊ​ത്തി​വച്ചി​ട്ടു​ണ്ട്.
സോ​ള​ങ്കി​ക​ളു​ടെ ഭ​ര​ണ​കാ​ല​ത്തി​നു​ശേ​ഷം പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ം‍ (1297ല്‍) ​അ​ലാ​വു​ദീ​ന്‍ ഖി​ല്‍​ജി​യു​ടെ സൈ​ന്യം ഗു​ജ​റാ​ത്ത് കീ​ഴ​ട​ക്കി​യ​തോ​ടെ ധ​ബോ​യി ഡ​ല്‍​ഹി സു​ല്‍​ത്താ​നേ​റ്റി​ന്‍റെ​യും പി​ന്നീ​ട് സ്വ​ത​ന്ത്ര ഗു​ജ​റാ​ത്ത് സു​ല്‍​ത്താ​നേ​റ്റി​ന്‍റെ​യും ഭാ​ഗ​മാ​യി.

ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ കോ​ട്ട​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്ക​പ്പെ​ടു​ക​യും ഇ​സ്ലാ​മി​ക വാ​സ്തു​വി​ദ്യാ ശൈ​ലി​യി​ലെ ചി​ല മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് അ​ക്ബ​റു​ടെ ഭ​ര​ണ​കാ​ല​ത്ത് മു​ഗ​ള്‍ സാ​മ്രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഭ​ര​ണ​നി​കു​തി കേ​ന്ദ്ര​മാ​യും ധ​ബോ​യി മാ​റി.
പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ല്‍ മു​ഗ​ള്‍ സ്വാ​ധീ​നം ക്ഷ​യി​ച്ച​തോ​ടെ പ്ര​ദേ​ശം മ​റാ​ഠ​ക​ളു​ടെ കൈ​ക​ളി​ലെ​ത്തി. 1731ല്‍ ​ന​ട​ന്ന ധ​ബോ​യി യു​ദ്ധ​ത്തോ​ടെ​യാ​യി​രു​ന്നു മ​റാ​ഠ​ക​ള്‍ പ്ര​ദേ​ശ​ത്ത് ആ​ധി​പ​ത്യം സ്ഥാ​പി​ച്ച​ത്. ബാ​ജി​റാ​വു ഒ​ന്നാ​മ​ന്‍ പേ​ഷ്വ​ായു​ടെ സൈ​ന്യ​വും ത്രിം​ബ​ക് റാ​വു ദ​ഭാ​ഡെ​യു​ടെ സൈ​ന്യ​വും ത​മ്മി​ല്‍ ന​ട​ന്ന ആ​ഭ്യ​ന്ത​രയു​ദ്ധ​ത്തി​ല്‍ ബാ​ജി​റാ​വു വി​ജ​യം കൈ​വ​രി​ക്കു​ക​യും ഗു​ജ​റാ​ത്തി​ലെ മ​റാ​ഠ അ​ധി​കാ​രം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ക​യും ചെ​യ്തു.

യു​ദ്ധാ​ന​ന്ത​രം ധ​ബോ​യി, വ​ഡോ​ദ​ര ആ​സ്ഥാ​ന​മാ​ക്കി ഭ​രി​ച്ചി​രു​ന്ന ഗെയ്ക്ക്‌വാദ് രാ​ജ​വം​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി. മ​ഹാ​രാ​ജ സ​യാ​ജി​റാ​വു ഗെയ്ക്ക്‌വാദ് മൂ​ന്നാ​മ​ന്‍റെ കാ​ല​ത്ത് ന​ഗ​ര​ത്തി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളും റെ​യി​ല്‍​വേ സൗ​ക​ര്യ​ങ്ങ​ളും സ്ഥാ​പി​ക്ക​പ്പെ​ട്ടു. ആ​ധു​നി​ക കാ​ല​ത്ത് ധ​ബോ​യി കോട്ടനഗരം പ്ര​ശ​സ്ത​മാ​യ​ത് ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ നാ​രോ ഗേ​ജ് റെ​യി​ല്‍​വേ ജം​ഗ്ഷ​നു​ക​ളി​ല്‍ ഒ​ന്നാ​യി മാ​റി​യ​തി​ലൂ​ടെ​യാ​ണ്. 1870ക​ളി​ല്‍ ബ​റോ​ഡ നാ​ട്ടു​രാ​ജ്യം ഗ​താ​ഗ​ത​ത്തി​നാ​യി നി​ര്‍​മി​ച്ച ഗെയ്ക്ക്‌വാദ് -ബ​റോ​ഡ സ്റ്റേ​റ്റ് റെ​യി​ല്‍​വേ​യു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​യി​രു​ന്നു ഈ ​സ്റ്റേ​ഷ​ന്‍.

ഇ​ന്ന് ധ​ബോ​യി, ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ സം​ര​ക്ഷ​ണ​ത്തിലു​ള്ള ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളും വൈ​ഷ്ണ​വ, ജൈ​ന തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളും സ്ഥി​തി​ചെ​യ്യു​ന്ന പൈ​തൃ​കന​ഗ​ര​മാ​ണ്.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ സ്ഥാ​നം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഒ​ന്ന​ര സ​ഹ​സ്രാ​ബ്‌​ദ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള ഈ ​ന​ഗ​രം ച​രി​ത്ര സ്നേ​ഹി​ക​ളെ സം​ബ​ന്ധി​ച്ച് ഒ​രു നി​ധിത​ന്നെ​യാ​ണെ​ന്ന് നി​സം​ശ​യം പ​റ​യാം.

Latest News

Corehub Up