ചിക്കമംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ കത്തിപ്പടരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയെ നേരിടാന്‍ സമൂഹമാധ്യമത്തിലൂടെ തന്നെ മറ്റൊരു പാർട്ടി.
പാറ്റയെ നേരിടാൻ വിപണിയിൽ ലഭ്യമായ ‘ഹിറ്റി’ന്റെയും ‘ലക്ഷ്മണരേഖ’യുടെയും പേരിലുള്ള പാർട്ടി കര്‍ണാടകയിലെ കാപ്പി വ്യവസായ കേന്ദ്രമായ ചിക്കമംഗളൂരു കേന്ദ്രീകരിച്ചാണ് രൂപംകൊണ്ടത്.
ശൃംഗേരിയിലെ ബലേഹൊന്നൂര്‍ സ്വദേശിയായ ജഗദീഷ് ചന്ദ്രയാണ് ബദൽപാർട്ടിയുടെ പിന്നിലെ ബുദ്ധികേന്ദ്രം. ഹിറ്റ് പാർട്ടിയുടെ ദേശീയ പ്രസിഡന്റും മറ്റാരുമല്ല.