Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hitler Remark

രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലർ' പരാമർശം: ഹൈക്കമാൻഡിന് അതൃപ്തി

ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദി​ലെ കൈ​യേ​റ്റവി​രു​ദ്ധ ക​ർ​മ​സേ​ന​യാ​യ "ഹൈ​ഡ്ര’​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നു പി​ന്നി​ലെ പ്ര​ചോ​ദ​നം അ​ഡോ​ൾ​ഫ് ഹി​റ്റ്‌ലറാ​ണെ​ന്ന തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ്.

രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ പ്ര​സ്താ​വ​ന പാ​ർ​ട്ടി പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നും മൂ​ല്യ​ങ്ങ​ൾ​ക്കും നി​ര​ക്കാ​ത്ത​താ​ണെ​ന്നും ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​ണെ​ന്ന് എഐസിസി​യു​ടെ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യു​ടെ വി​യോ​ജി​പ്പ് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യും ഭാ​വി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹി​റ്റ്‌ല​ർ പ്ര​ചോ​ദ​ന​മാ​യി എ​ന്ന ത​ര​ത്തി​ൽ തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ബി​ജെ​പി, ബി​ആ​ർ​എ​സ്, സി​പി​എം തു​ട​ങ്ങി​യ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​ഷ​യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​ക​ര​ണം തേ​ടി​യ​ത്.

Latest News

Corehub Up