Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HoChiMinhCity

Viral

മ​ര്യാ​ദ വേ​ണം! വി​യ​റ്റ്നാ​മി​ൽ ഇ​ന്ത്യ​ൻ കു​ടും​ബ​ത്തി​ന്‍റെ ഗു​ണ്ടാ​യി​സം

വി​യ​റ്റ്നാ​മി​ലെ ഹോ ​ചി​മി​ൻ സി​റ്റി​യി​ലു​ള്ള ബോം​ബെ ബൈ​റ്റ്സ് എ​ന്ന ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റി​ൽ ഒ​രു കു​ടും​ബം അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​താ​യി പ​രാ​തി. ഡൈ​നിം​ഗ് ഏ​രി​യ​യി​ൽ ഇ​രു​ന്ന് കു​ട്ടി ടി​ഷ്യൂ പേ​പ്പ​റു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത് ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്.

കു​ട്ടി​യു​ടെ പ്ര​വൃ​ത്തി വി​ല​ക്കാ​ൻ ജീ​വ​ന​ക്കാ​ർ മാ​ന്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​കോ​പി​ത​നാ​യ പി​താ​വ് മേ​ശ​പ്പു​റ​ത്തി​രു​ന്ന സാ​ധ​ന​ങ്ങ​ൾ നി​ല​ത്തേ​ക്ക് ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​യ്യേ​റ്റം ചെ​യ്യാ​ൻ മു​തി​രു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ റെ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യാ​യ ഐ​ശ്വ​ര്യ ഖ​ന്ന സിം​ഗ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പ​ണ​വും സ്വാ​ധീ​ന​വു​മു​ള്ള​വ​ർ അ​ടി​സ്ഥാ​ന മ​ര്യാ​ദ​ക​ൾ മ​റ​ക്ക​രു​തെ​ന്നും, റെ​സ്റ്റോ​റ​ന്‍റു​ക​ൾ ക​ളി​ക്ക​ള​ങ്ങ​ള​ല്ലെ​ന്നും അ​വ​ർ ഓ​ർ​മ്മി​പ്പി​ച്ചു. ആ​തി​ഥ്യ​മ​ര്യാ​ദ ത​ങ്ങ​ളു​ടെ ജോ​ലി​യാ​ണെ​ങ്കി​ലും മാ​ന്യ​മാ​യ പെ​രു​മാ​റ്റം എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up