Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hockey Championship

Kottayam

കോ​ട്ട​യം റ​വ​ന്യൂ​ ജി​ല്ല ഗേ​ൾ​സ് ജൂ​നി​യ​ർ​ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ വൈ​ക്കം സ​ബ്ജി​ല്ല​യ്ക്ക് വി​ജ​യം

വൈ​ക്കം: കോ​ട്ട​യം റ​വ​ന്യൂ ജി​ല്ല ഗേ​ൾ​സ് ജൂ​നി​യ​ർ​ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വൈ​ക്കം സ​ബ്ജി​ല്ല എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് കാ​ഞ്ഞി​ര​പ്പി​ള്ളി സ​ബ് ജി​ല്ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വൈ​ക്കം വ​ട​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മി​ടു​ക്കി​ക​ളാ​ണ് വൈ​ക്കം സ​ബ് ജി​ല്ല​യ്ക്ക് വേ​ണ്ടി ക​ളി​ക്ക​ളം നി​റ​ഞ്ഞ് ക​ളി​ച്ച് മി​ന്നു​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.

വൈ​ക്കം സ​ബ്ജി​ല്ല​യ്ക്കാ​യി വി. ​ശ്രീ​വി​ദ്യ, ആ​ദ്യ​ല​ക്ഷ്മി, അ​വ​ന്തി​ക ​സു​മേ​ഷ് എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. മു​ൻ സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ വി​മ​ൻ​സ് ഫു​ട്ബോ​ൾ കോ​ച്ച് ജോ​മോ​ൻ ജേ​ക്ക​ബാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ. സ​ഹ പ​രി​ശീ​ല​ക സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പി​ക രേ​ഷ്മ കെ.​ ബാ​ബു​വാ​ണ്. തി​രു​വ​ന​ന്ത​പു​രം ജീ​വി രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് സ്കൂ​ൾ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ലും കോ​ട്ട​യം ജി​ല്ലാ ടീ​മി​ലും വൈ​ക്കം​ വ​നി​താ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ താ​ര​ങ്ങ​ൾ​ക്ക് സെ​ല​ക്ഷ​ൻ കി​ട്ടി​യി​ട്ടു​ണ്ട്.

Latest News

Corehub Up