Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hockey Series

ഹോ​ക്കി പ​ര​മ്പ​ര ഇ​ന്ത്യ​ക്ക്

ഓ​ക്‌ല​ന്‍​ഡ്: ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഹോ​ക്കി പ​ര​മ്പ​ര ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ര്‍ 1-0നു ​സ്വ​ന്ത​മാ​ക്കി. ഇ​ന്ന​ലെ ന​ട​ന്ന മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പോ​രാ​ട്ടം 2-2 സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ച​തോ​ടെ​യാ​ണി​ത്. ക്യാ​പ്റ്റ​ന്‍ സ​ഞ്ജ​യ്, സെ​ല്‍​വ​ന്‍ കാ​ര്‍​ത്തി എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ഗോ​ളു​ക​ള്‍. തോ​മ​സ് ഡി​ല​ന്‍, ബെ​ന്‍​ജി ക്ലു​ഹാ​നെ എ​ന്നി​വ​ര്‍ ന്യൂ​സി​ല​ന്‍​ഡി​നാ​യും ല​ക്ഷ്യം​ക​ണ്ടു.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 3-2നു ​ജ​യി​ച്ചി​രു​ന്നു. ര​ണ്ടാം മ​ത്സ​രം 2-2 സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ സ​ഞ്ജ​യ് ആ​ണ് പ​ര​മ്പ​ര​യി​ലെ ടോ​പ് സ്‌​കോ​റ​ര്‍. ഇ​രു​പ​ത്ത​ഞ്ചു​കാ​ര​നാ​യ സ​ഞ്ജ​യ് മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ഓ​രോ ഗോ​ള്‍ വീ​തം സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up