Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HockeyStick

യു​വാ​വി​നെ കാ​റി​ടി​ച്ച് വീ​ഴ്ത്തി ഹോ​ക്കി സ്റ്റി​ക്ക് കൊ​ണ്ട് ത​ല്ലി​ക്കൊ​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വ് ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ടു. ജി​മ്മി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ദേ​വേ​ശ് എ​ന്ന ബ​ണ്ടി ദീ​ക്ഷി​തി​നെ​യാ​ണ് പ്ര​തി സ്‌​കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം ഹോ​ക്കി സ്റ്റി​ക്കും ഇ​രു​മ്പ് വ​ടി​യും ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ​വ​ൻ പ​രാ​ശ​റി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ സി​ഡ്കോ എ​ൻ-7 മേ​ഖ​ല​യി​ലു​ള്ള ബ​ജ്റം​ഗ് ചൗ​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ്ര​തി​യാ​യ പ​വ​ൻ പ​രാ​ശ​ർ ഓ​ടി​ച്ച കാ​ർ ദീ​ക്ഷി​തി​ന്‍റെ സ്‌​കൂ​ട്ട​റി​ന് പി​ന്നി​ൽ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ദീ​ക്ഷി​തി​നെ കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പ്ര​തി ത​ല​യ്ക്കും മു​ഖ​ത്തും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ദീ​ക്ഷി​ത് സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി പ​വ​ൻ പ​രാ​ശ​ർ നേ​രി​ട്ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​റും ഇ​രു​മ്പ് വ​ടി​യും ഹോ​ക്കി സ്റ്റി​ക്കും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട ദീ​ക്ഷി​ത് ഒ​രു റെ​സ്റ്റോ​റ​ന്‍റ് ന​ട​ത്തി​പ്പു​കാ​ര​നും റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നു​മാ​ണ്. ഇ​യാ​ളും പ്ര​തി പ​വ​ൻ പ​രാ​ശ​റും ത​മ്മി​ൽ കു​റ​ച്ചു​കാ​ല​മാ​യി വ്യ​ക്തി​പ​ര​വും ബി​സി​ന​സ്പ​ര​വു​മാ​യ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ങ്കി​ലും സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up