Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HoldsSteady

നേട്ടം കൈവിടാതെ ഓഹരി സൂചിക

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള​ള അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ ഓ​ഹ​രി സൂ​ചി​ക​യ്‌​ക്ക്‌ ര​ണ്ടാം വാ​ര​വും നേ​ട്ടം പ​ക​ർ​ന്നു. വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളും വി​പ​ണി​യോ​ട്‌ കാ​ണി​ച്ച ഉ​ത്സാ​ഹം മു​ൻ നി​ര, ര​ണ്ടാം നി​ര ഓ​ഹ​രി​ക​ളു​ടെ കു​തി​പ്പി​നു വ​ഴി​യൊ​രു​ക്കി. കേ​ന്ദ്ര ബാ​ങ്ക്‌ പ​ലി​ശ നി​ര​ക്കു​ക​ൾ സ്‌​റ്റെ​ഡി​യാ​യി നി​ല​നി​ർ​ത്തി​യ​തും രൂ​പ​യു​ടെ തി​രി​ച്ചു​വ​ര​വും സൂ​ചി​ക അ​വ​സ​ര​മാ​ക്കി. സെ​ൻ​സെ​ക്‌​സ്‌ 404 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 187 പോ​യി​ന്‍റും വ​ർ​ധി​ച്ചു.

വാ​യ്‌​പ അ​വ​ലോ​ക​ന​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റി​പ്പോ നി​ര​ക്ക് 5.25 ശ​ത​മാ​ന​ത്തി​ൽ നി​ല​നി​ർ​ത്തി​യ​ത് സാ​മ്പ​ത്തി​ക മേ​ഖ​ല​യ്‌​ക്ക്‌ ഊ​ർ​ജം പ​ക​ർ​ന്നു. വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്‌​ക്ക്‌ വേ​ഗ​ത പ​ക​രാ​നു​മു​ള്ള നീ​ക്കം ഓ​ഹ​രി വി​പ​ണി​ക്ക്‌ അ​നു​കൂ​ല​മാ​യി. വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ 3848.97 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ചു. ഇ​തി​നി​ട​യി​ൽ അ​വ​ർ 961.28 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന​യും ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 8703.51 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. 936.14 കോ​ടി​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു.

മാ​സ​ത്തി​ന്‍റെ ആ​ദ്യ​വാ​രം വി​ദേ​ശ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ർ ന​മ്മു​ടെ വി​പ​ണി​യി​ൽ ക​ന​ത്ത വാ​ങ്ങ​ലു​ക​ൾ​ക്ക്‌ മ​ത്സ​രി​ച്ചു. ഓ​ഹ​രി, ക​ട​പ്പ​ത്രം, മ്യൂ​ച്വ​ൽ ഫ​ണ്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 12,290.68 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ഓ​ഗ​സ്റ്റ്‌ ആ​ദ്യ​വാ​രം ന​ട​ത്തി. വി​ദേ​ശ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പ മ​നോ​ഭാ​വം തു​ട​ർ​ന്നാ​ൽ ഓ​ഹ​രി വി​പ​ണി​ക്ക് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ക​രു​ത്ത്‌ കൈ​വ​രി​ക്കാ​നാ​കും.

സെ​ൻ​സെ​ക്‌​സും നി​ഫ്‌​റ്റി​യും അ​വ​യു​ടെ സ​പ്പോ​ർ​ട്ട്‌ നി​ല​വാ​ര​ത്തി​നും മു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തു മി​ക​വി​നു വ​ഴി​യൊ​രു​ക്കാം. അ​തു​കൊ​ണ്ടുത​ന്നെ സൂ​ചി​ക​ക​ൾ നേ​ട്ടം നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കും. പ്ര​തി​രോ​ധ​ങ്ങ​ൾ ത​ക​ർ​ക്കാ​നു​ള്ള ക​രു​ത്ത്‌ കൈ​വ​രി​ച്ചാ​ൽ ഹ്ര​സ്വ​കാ​ല​യ​ള​വി​ൽ വി​പ​ണി സാ​ങ്കേ​തി​ക​മാ​യി ബു​ള്ളി​ഷ്‌ മൂ​ഡി​ൽ സ​ഞ്ച​രി​ക്കാം.

നി​ഫ്‌​റ്റി സൂ​ചി​ക 24,383 പോ​യി​ന്‍റി​ൽ നി​ന്നും മി​ക​വോ​ടെ​യാ​ണ് ഇ​ട​പാ​ടു​ക​ൾ ആ​രം​ഭി​ച്ച​ത്‌. ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളി​ലെ വാ​ങ്ങ​ൽ താ​ത്പ​ര്യം ശ​ക്ത​മാ​യ​തോ​ടെ നി​ഫ്‌​റ്റി​ക്ക്‌ ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ച ര​ണ്ടാം പ്ര​തി​രോ​ധ​മാ​യ 24,769 മ​റി​ക​ട​ന്ന് 24,776 വ​രെ ക​യ​റി. ഇ​തി​നി​ട​യി​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു കാ​ണി​ച്ച തി​ടു​ക്കം സൂ​ചി​ക​യെ 24,444 പോ​യി​ന്‍റി​ലേ​ക്ക്‌ ത​ള​ർ​ത്തി​യെ​ങ്കി​ലും മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ നി​ഫ്‌​റ്റി 24,570 പോ​യി​ന്‍റി​ലാ​ണ്.

നി​ഫ്‌​റ്റി ആ​ദ്യ പ്ര​തി​രോ​ധ​മാ​യ 24,749 മ​റി​ക​ട​ന്നാ​ൽ 24,928- 25,260 പോ​യി​ന്‍റി​നെ വി​പ​ണി ല​ക്ഷ്യ​മാ​ക്കാം. അ​തേ​സ​മ​യം, ഉ​യ​ർ​ന്ന റേ​ഞ്ചി​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു രം​ഗ​ത്തി​റ​ങ്ങി​യാ​ൽ 24,417- 24,264 പോ​യി​ന്‍റി​ൽ താ​ങ്ങു​ണ്ട്‌. ര​ണ്ടാം സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്താ​ൽ 24,001ലേ​ക്ക്‌ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താം.

നി​ഫ്‌​റ്റി ഓ​ഗ​സ്റ്റ്‌ ഫ്യൂ​ച്ചേ​ഴ്‌​സ്‌ 24,453ൽ ​നി​ന്നും 24,758ലേ​ക്ക്‌ ഉ​യ​ർ​ന്നെ​ങ്കി​ലും വ്യാ​പാ​രാ​ന്ത്യം മി​ക​വ്‌ നി​ല​നി​ർ​ത്താ​നാ​വാ​തെ 24,655ലാ​ണ്. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 131 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്നും 120 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. നി​ര​ക്ക്‌ ഉ​യ​ർ​ന്ന​തി​നൊ​പ്പം ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ കു​റ​ഞ്ഞ​ത്‌ ഷോ​ർ​ട്ട്‌ ക​വ​റിം​ഗി​ലേ​ക്കാ​ണു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്‌. മു​ൻ​വാ​ര​ത്തി​ൽ ത​ന്നെ സൂ​ച​ന ന​ൽ​കി​യ​താ​ണ് അ​മേ​രി​ക്ക​യി​ൽനി​ന്നും അ​ടി​ക്ക​ടി പു​റ​ത്തു​വ​രു​ന്ന വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ൾ വി​പ​ണി​യ സ്വാ​ധീ​നി​ക്കു​മെ​ന്ന്. ഓ​ഗ​സ്റ്റ്‌ ഫ്യൂ​ച്ചേ​ഴ്സ്‌ ഹ്ര​സ്വ​കാ​ല​യ​ള​വി​ലേ​ക്ക്‌ ബു​ള്ളി​ഷ്‌ സൂ​ച​ന ന​ൽ​കു​മ്പോ​ഴും വാ​ങ്ങ​ൽ താ​ത്പ​ര്യം ശ​ക്ത​മ​ല്ല.

സെ​ൻ​സെ​ക്‌​സ്‌ 78,094 പോ​യി​ന്‍റി​ൽ​നി​ന്നും 78,729ലെ ​പ്ര​തി​രോ​ധം ത​ക​ർ​ത്ത്‌ 79,125 വ​രെ ഉ​യ​ർ​ന്ന​ങ്കി​ലും ക​ഴി​ഞ്ഞ​വാ​രം സൂ​ചി​പ്പി​ച്ച 79,364 പോ​യി​ന്‍റി​ലെ ത​ട​സം മ​റി​ക​ട​ക്കാ​നാ​യി​ല്ല. ഇ​തി​നി​ട​യി​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​ലേ​ക്ക്‌ ചു​വ​ടു മാ​റ്റി​യ​തി​നാ​ൽ ക്ലോ​സിം​ഗി​ൽ സൂ​ചി​ക 78,499 പോ​യി​ന്‍റി​ലാ​ണ്. വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ 79,000ൽ ​പ്ര​തി​രോ​ധ​മു​ണ്ട്‌, ഇ​ത്‌ മ​റി​ക​ട​ന്നാ​ൽ 79,502 - 80,381നെ ​സെ​ൻ​സെ​ക്‌​സ്‌ ഉറ്റുനോ​ക്കാം. തി​രു​ത്ത​ലി​നു നീ​ക്കം ന​ട​ന്നാ​ൽ 77,744 – 76,671 പോ​യി​ന്‍റി​ൽ താ​ങ്ങു​ണ്ട്‌.

ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വാ​ര​ത്തി​ലും നേ​ട്ട​ത്തി​ൽ. 95.39ൽ ​നി​ന്നും 94.32ലേ​ക്ക്‌ ശ​ക്തി​പ്രാ​പി​ച്ച ശേ​ഷം പ​തി​നേ​ഴ്‌ പൈ​സ​യു​ടെ മി​ക​വി​ൽ വാ​രാ​ന്ത്യം രൂ​പ 95.21ലാ​ണ്. വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ വ​ര​വും കേ​ന്ദ്ര ബാ​ങ്കി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന​വും സ്ഥി​തി​ഗ​തി​ക​ൾ അ​നു​കൂ​ല​മാ​ക്കി.

ആ​ഭ്യ​ന്ത​ര സ്വ​ർ​ണ വി​ല ക​യ​റി. എംസിഎ​ക്‌​സി​ൽ പ​ത്ത് ഗ്രാം ​സ്വ​ർ​ണ വി​ല അ​ഞ്ച​ര ശ​ത​മാ​നം വ​ർ​ധി​ച്ചു. വി​പ​ണി 21, 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​ക്ക്‌ മു​ക​ളി​ൽ ഇ​ടം പി​ടി​ച്ച​ത്‌ ബു​ള്ളി​യ​ൻ മാ​ർ​ക്ക​റ്റി​ൽ ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രെ ആ​ക​ർ​ഷി​ക്കും. ഹ്ര​സ്വ​കാ​ല​യ​ള​വി​ൽ മു​ന്നേ​റ്റ സാ​ധ്യ​ത. അ​തേ​സ​മ​യം, പെ​ട്ടെ​ന്നു​ള്ള മു​ന്നേ​റ്റ​മെ​ന്ന നി​ല​യ്‌​ക്ക്‌ ലാ​ഭ​മെ​ടു​പ്പി​നും സാ​ധ്യ​ത. വാ​രാ​ന്ത്യം പ​ത്ത്‌ ഗ്രാം 1,51,820 ​രൂ​പ​യി​ലാ​ണ്.

Latest News

Corehub Up