Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HolidaySeason

America

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങി ഷി​ക്കാ​ഗോ; 20ന് ​മി​ല്ലേ​നി​യം പാ​ർ​ക്കി​ൽ ട്രീ ​ലൈ​റ്റിം​ഗ്

ഷി​ക്കാ​ഗോ: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ച് ഷി​ക്കാ​ഗോ ന​ഗ​രം ഒ​രു​ങ്ങു​ന്നു. ന​ഗ​ര​ത്തി​ലെ 113-ാമ​ത് ഔ​ദ്യോ​ഗി​ക ക്രി​സ്മ​സ് ട്രീ ​ലൈ​റ്റിം​ഗ് ച​ട​ങ്ങ് ഈ മാലം 20ന് ​വൈ​കു​ന്നേ​രം ആ​റി​ന് മി​ല്ലേ​നി​യം പാ​ർ​ക്കി​ൽ ന​ട​ക്കും.

സം​ഗീ​ത​പ​രി​പാ​ടി​ക​ൾ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ, വെ​ടി​ക്കെ​ട്ട് എ​ന്നി​വ​യോ​ടെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഏ​ക​ദേ​ശം 50 അ​ടി ഉ​യ​ര​മു​ള്ള നോ​ർ​വേ സ്പ്രൂ​സ് മ​ര​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ഔ​ദ്യോ​ഗി​ക ക്രി​സ്മ​സ് ട്രീ. ​വൈ​കു​ന്നേ​രം 6.30ന് ​മ​ര​ത്തി​ൽ ദീ​പ​ങ്ങ​ൾ തെ​ളി​യി​ക്കും. തു​ട​ർ​ന്ന് വെ​ടി​ക്കെ​ട്ടും ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ഈ മാസം 20 മു​ത​ൽ 22 വ​രെ മി​ല്ലേ​നി​യം പാ​ർ​ക്ക് ഹോ​ളി​ഡേ മാ​ർ​ക്ക​റ്റും ന​ട​ക്കും. 40ല​ധി​കം വ്യാ​പാ​രി​ക​ളും ക​ര​കൗ​ശ​ല നി​ർ​മാ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന വി​പ​ണി​യി​ൽ ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ൾ, അ​ല​ങ്കാ​ര​വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും.

ഇ​തോ​ടൊ​പ്പം പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് ട്രി​ബ്യൂ​ൺ ഐ​സ് റി​ങ്കും പു​തി​യ സീ​സ​ണി​നാ​യി തു​റ​ക്കും. ഈ മാസം 21ന് ​മി​ഷി​ഗ​ൺ അ​വ​ന്യൂ​വി​ൽ 35-ാമ​ത് മാ​ഗ്നി​ഫി​സ​ന്‍റ് മൈ​ൽ ലൈ​റ്റ്സ് ഫെ​സ്റ്റി​വ​ലും ന​ട​ക്കും.

200ല​ധി​കം മ​ര​ങ്ങ​ളി​ൽ ദീ​പ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നൊ​പ്പം വ​ർ​ണാ​ഭ​മാ​യ പ​രേ​ഡ്, സം​ഗീ​ത​പ​രി​പാ​ടി​ക​ൾ, വെ​ടി​ക്കെ​ട്ട് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. ഡി​സ്നി ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മി​ക്കി മൗ​സും മി​ന്നി മൗ​സും പ​ങ്കെ​ടു​ക്കു​ന്ന പ​രേ​ഡ് വൈ​കു​ന്നേ​രം 5.30ന് ​ആ​രം​ഭി​ക്കും.

മി​ല്ലേ​നി​യം പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള ഡാ​ലി പ്ലാ​സ​യി​ൽ പ​ര​മ്പ​രാ​ഗ​ത ജ​ർ​മ​ൻ ക്രി​സ്മ​സ് വി​പ​ണി​യാ​യ ക്രി​സ്റ്റ്കി​ൻ​ഡി​ൽ​മാ​ർ​ക്ക​റ്റും ഈ മാസം 20ന് ​ആ​രം​ഭി​ക്കും. ഡി​സം​ബ​ർ 24 വ​രെ വി​പ​ണി പ്ര​വ​ർ​ത്തി​ക്കും. ഡി​സം​ബ​റി​ൽ വി​വി​ധ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ഗാ​നാ​ലാ​പ​ന പ​രി​പാ​ടി​ക​ളും ന​ട​ക്കും.

തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് സ​ന്ദ​ർ​ശ​ക​ർ നേ​ര​ത്തെ എ​ത്ത​ണ​മെ​ന്നും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഷി​ക്കാ​ഗോ​യു​ടെ ക്രി​സ്മ​സ് ട്രീ ​ലൈ​റ്റിം​ഗ് പാ​ര​മ്പ​ര്യം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ഇ​ത്ത​വ​ണ​യും ഷി​ക്കാ​ഗോ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Latest News

Corehub Up