ന്യൂയോർക്ക്: വിമാനയാത്രയ്ക്കിടെ രണ്ട് വിമാനജീവനക്കാരെ ആക്രമിച്ച കേസിൽ ഹോളിവുഡ് നടി സെൽമ ബ്ലെയർ (54) അറസ്റ്റിൽ.ലോസ് ആഞ്ചലസിൽനിന്നും ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സെൽമയുടെ അക്രമം.
ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഒരു പൊലിസുകാരിയെയും അവിടെയെത്തിയ ശേഷം ഒരു നഴ്സിനെയും സെൽമ ആക്രമിച്ചു. കോടതിയിൽ ഹാജരാക്കിയ നടിയെ ജാമ്യത്തിൽ വിട്ടു.