ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടിയും ഗായികയുമായ ഹെയ്ഡൻ പാനെറ്റിയർ (36) അന്തരിച്ചു. സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലെ അപ്പാർട്ട്മെന്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മരണകാരണം വ്യക്തമല്ലെന്നും ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. കൈക്കുഞ്ഞായിരിക്കെ, 11 മാസം പ്രായമുള്ളപ്പോൾ പരസ്യ ചിത്രത്തിലൂടെയാണ് ഹെയ്ഡൻ കലാജീവിതം ആരംഭിക്കുന്നത്.
1997ൽ ‘ലൈഫ് ടു ലൈവ് ’എന്ന പരമ്പരയിൽ സാറാ റോബർട്ട്സ് ആയി വേഷമിട്ടതോടെ മുഴുവൻസമയ നടിയായി മാറി. ‘ഹീറോസ്’, ‘നാഷ്വില്ലെ’ എന്നീ ജനപ്രിയ പരമ്പരകളിലൂടെയും ‘സ്ക്രീം’ സിനിമാപരമ്പരയിലൂടെയുമാണ് താരം ശ്രദ്ധനേടിയത്.
പ്രമുഖ ചലച്ചിത്ര താരങ്ങളും സഹപ്രവർത്തകരും ഹെയ്ഡന്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.