Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holy Assumption

America

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ആഘോഷിച്ചു

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാരോ​പ​ണ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു. ഓ​ഗ​സ്റ്റ് 9 ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ന് ​ആ​രം​ഭി​ച്ച തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ മി​യാ​വു രൂ​പ​ത​യു​ടെ മെ​ത്രാ​ൻ മാ​ർ ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

 വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ, ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ലും തി​രു​സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ലും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നു​ള്ള പ്ര​ത്യേ​ക പ​ങ്കി​നെ​ക്കു​റി​ച്ച് ബി​ഷ​പ്പ് അ​നു​സ്മ​രി​ച്ചു. മാ​താ​വി​ന്‍റെ മാ​തൃ​ക​യും മ​ധ്യ​സ്ഥ​ത​യും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ വ​ലി​യ വ​ഴി​കാ​ട്ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

 വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം, ദേ​വാ​ല​യ​ത്തി​ന് പി​ൻ​വ​ശ​ത്താ​യി നി​ർ​മ്മി​ക്കു​ന്ന പു​തി​യ സ​ൺ​ഡേ സ്കൂ​ൾ മ​ന്ദി​ര​മാ​യ ’ഹൊ​റൈ​സ​ൺ സെ​ന്റ​റി’​ന്റെ ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് ക​ർ​മ്മം ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ മു​ഖ്യ അ​തി​ഥി​യാ​യി നി​ർ​വഹി​ച്ചു.

 വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളി​ലും വി​കാ​രി ഫാ. ​അ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

 കൈ​ക്കാ​ര​ന്മാ​രാ​യ സാ​ജി മ​ര​ങ്ങാ​ട്ടി​ൽ, ജെ​യിം​സ് വ​ട​ക്കേ​ക്ക​ര, സാ​ബു ക​റു​ക​പ്പ​റ​മ്പി​ൽ, നി​ഥി​ൻ വ​ട്ട​മ​റ്റ​ത്തി​ൽ, സി​സ്റ്റ​ർ റെ​ജി , ബി​ബി തെ​ക്ക​നാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളും ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ച്ച​ത്. ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up