Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holy Day

വി​ശു​ദ്ധ​ദി​ന​ങ്ങ​ളി​ലെ പ​രീ​ക്ഷാ ന​ട​ത്തി​പ്പ് പ്ര​തി​ഷേ​ധാ​ര്‍​ഹം: സീ​റോ മ​ല​ബാ​ര്‍ സ​ഭ

കൊ​​​ച്ചി: ഓ​​​ശാ​​​നഞാ​​​യ​​​ര്‍, പെ​​​സ​​​ഹാ​​​വ്യാ​​​ഴം, ഈ​​​സ്റ്റ​​​ര്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ദേ​​​ശീ​​​യ​​​ത​​​ല​​​ പ​​​രീ​​​ക്ഷ​​​ക​​​ളും മ​​​റ്റു പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ത്താ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ.

ക്രൈ​​​സ്ത​​​വ​​​ വി​​​ശ്വാ​​​സി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഏ​​​റ്റ​​​വും പ​​​വി​​​ത്ര​​​മാ​​​യ വി​​​ശു​​​ദ്ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ആ​​​രാ​​​ധ​​​നാ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള ലം​​​ഘ​​​ന​​​മാ​​​ണ്. ഇ​​​ത്ത​​​രം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​സൂ​​​ത്രി​​​ത നീ​​​ക്ക​​​മാ​​​യി​​​ട്ടാ​​​ണ് മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട​​​ത്.

ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സ​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ്രാ​​​ര്‍​ഥ​​​നാ​​​ദി​​​ന​​​ങ്ങ​​​ളെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി സ​​​ര്‍​ക്കാ​​​ര്‍ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ഗൗ​​​വ​​​ര​​​മാ​​​യ വി​​​വേ​​​ച​​​ന​​​മാ​​​ണ്.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും ഒ​​​രേ​​​പോ​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന ഈ ​​​ന​​​ട​​​പ​​​ടി മ​​​തേ​​​ത​​​ര രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ര്യാ​​​ദ​​​ക​​​ള്‍​ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള ക്രൈ​​​സ്ത​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍ പി​​​ന്തി​​​രി​​​യ​​​ണം.

ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​കാ​​​ര​​​ങ്ങ​​​ളെ മാ​​​നി​​​ച്ചു​​​കൊ​​​ണ്ട് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ളും മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ളും പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up