Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HolyMass

വി​ള​ക്ക​ന്നൂ​രി​ലെ ദി​വ്യ​കാ​രു​ണ്യ അ​ട​യാ​ളം ആ​ദ്യ​മാ​യി ദ​ർ​ശി​ച്ച വൈ​ദി​ക​ൻ ഫാ. ​തോ​മ​സ് പ​തി​ക്ക​ൽ അ​ന്ത​രി​ച്ചു.

ക​ണ്ണൂ​ർ: വി​ള​ക്ക​ന്നൂ​രി​ലെ ദി​വ്യ​കാ​രു​ണ്യ അ​ട​യാ​ളം ആ​ദ്യ​മാ​യി ദ​ർ​ശി​ച്ച വൈ​ദി​ക​ൻ ഫാ. ​തോ​മ​സ് പ​തി​ക്ക​ൽ (73 ) അ​ന്ത​രി​ച്ചു. ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ പി​ന്നീ​ട്.

ക​രു​വ​ഞ്ചാ​ൽ പ്രീ​സ്റ്റ്ഹോ​മി​ൽ വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ​വി​ള​ക്ക​ന്നൂ​ർ ഇ​ട​വ​ക​യി​ൽ വി​കാ​രി​യാ​യി​രി​ക്കെ 2013 ന​വം​ബ​ർ 13ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കു​ന്പോ​ഴാ​ണ് ഈ​ശോ​യു​ടെ തി​രു​മു​ഖം തി​രു​വോ​സ്തി​യി​ൽ തെ​ളി​ഞ്ഞ​ത്. തി​രു​വോ​സ്തി ഇ​ത് ഈ​ശോ​യു​ടെ ശ​രീ​ര​മാ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ഉ​യ​ർ​ത്തി​യ​ശേ​ഷം താ​ണു​വ​ണ​ങ്ങി നോ​ക്കി​യ​പ്പോ​ൾ തി​രു​മു​ഖഛാ​യ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ ഉ​യ​ർ​ത്തി​യ തി​രു​വോ​സ്തി ര​ണ്ടാ​യി മു​റി​ച്ച് തി​രു​ര​ക്ത​ത്തി​ൽ മു​ക്കു​ന്പോ​ഴാ​ണ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​ത്. എ​ന്നാ​ൽ, ഈ​ശോ​യു​ടെ മു​ഖം ദ​ർ​ശി​ച്ച ആ ​തി​രു​വോ​സ്തി മു​റി​ക്കാ​ൻ ഫാ. ​തോ​മ​സ് പ​തി​ക്ക​ലി​ന്‍റെ മ​ന​സ് അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് മ​റ്റൊ​രു തി​രു​വോ​സ്തി മു​റി​ച്ചാ​ണ് ദി​വ്യ​ബ​ലി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഈ ​തി​രു​വോ​സ്തി ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ കാ​ണി​ക്കു​ക​യും ആ​രാ​ധ​ന​യ്ക്കാ​യി അ​രു​ളി​ക്ക​യി​ൽ വ​യ്ക്കു​ക​യും ചെ​യ്തു.​പി​ന്നീ​ട് ആ​യി​ര​ങ്ങ​ളാ​ണ് ദേ​വാ​ല​യ​ത്തി​ൽ തി​രു​വോ​സ്തി ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​ത്.

തു​ട​ർ​ന്ന് 2013 ന​വം​ബ​ർ 17ന് ​അ​ന്ന​ത്തെ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ള​ക്ക​ന്നൂ​ർ പ​ള്ളി​യി​ൽ​നി​ന്ന് തി​രു​വോ​സ്തി ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് ഹൗ​സി​ൽ കൊ​ണ്ടു​വ​ന്ന് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചു. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഈ ​പ്ര​തി​ഭാ​സ​ത്തെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഡോ​ക്‌​ട്രി​ന​ൽ ക​മ്മീ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് 2018ൽ ​തി​രു​വോ​സ്തി റോ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഏ​റെ പ​ഠ​ന​ങ്ങ​ൾ​ക്കു​ശേ​ഷം 2025 മാ​ർ​ച്ച് 19ന് ദി​വ്യ​കാ​രു​ണ്യ പ്ര​തി​ഭാ​സം അ​സാ​ധാ​ര​ണ​സം​ഭ​വ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ത​ട​സ​മി​ല്ലെ​ന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ച​ത്. 2025 മേ​യ് 31ന് ​വി​ള​ക്ക​ന്നൂ​ർ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ലി​യോ പോ​ൾ ജി​റേ​ല്ലി വി​ശാ​സ തി​രു​സം​ഘ​ത്തി​ന്‍റെ ഡി​ക്രി വാ​യി​ച്ച് ദി​വ്യ​കാ​രു​ണ്യ അ​ട​യാ​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി.

 

അ​ദ്ഭു​തം ക​ണ്ട തി​രു​വോ​സ്തി കൈ​യി​ലെ​ടു​ത്ത​തി​ന്‍റെ അ​നു​ഭ​വം ഫാ. ​തോ​മ​സ് പ​തി​ക്ക​ൽ ഒ​രി​ക്ക​ൽ ദീ​പി​ക​യോ​ട് പ​ങ്കു​വ​ച്ച​പ്പോ​ൾ.

തി​രു​മു​ഖ​ക്കാ​ഴ്ച.. ബ​ലി​വേ​ദി​യി​ലെ ദൈ​വ​സ​മ്മാ​നം

2013 ന​വം​ബ​ർ 15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന മ​ധ്യേ ആ​ണ് ഈ​ശോ​യു​ടെ മു​ഖം തി​രു​വോ​സ്തി​യി​ൽ തെ​ളി​ഞ്ഞ​ത്. വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണ​മ​ധ്യേ തി​രു​വോ​സ്തി ഉ​യ​ർ​ത്തി ഇ​ത് ഈ​ശോ​യു​ടെ ശ​രീ​ര​മാ​ക​ന്നു എ​ന്ന് പ​റ​ഞ്ഞ് ഉ​യ​ർ​ത്തി​യ​തി​ന് ശേ​ഷം താ​ണുവ​ണ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് തി​രു​വോ​സ്തി​യി​ൽ ഒ​രു മ​നു​ഷ്യ​രൂ​പ​ത്തി​ന്‍റെ സാ​ദൃ​ശ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

കു​റ​ച്ചു സ​മ​യം അ​തു നോ​ക്കി നി​ന്ന ശേ​ഷം താ​ൻ ക​ണ്ട​ത് സ​ത്യ​മാ​ണോ എ​ന്ന​റി​യാ​ൻ തൊ​ട്ട​ടു​ത്തു​നി​ന്ന ദേ​വാ​ല​യ ശു​ശ്രൂ​ഷി​യെ വി​ളി​ച്ച് കാ​ണി​ച്ചു. അ​ദ്ദേ​ഹ​വും ഇ​ത് ഒ​രു മ​നു​ഷ്യ​രൂ​പ​ത്തി​ന്‍റെ സാ​ദൃ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. ക​ടു​ത്ത വി​റ​യ​ലും ഭ​യ​വും എ​ന്നി​ൽ ഉ​ണ്ടാ​യി. തൊ​ണ്ട വ​ര​ളു​ന്ന പോ​ലെ​യു​ള്ള അ​വ​സ്ഥ .

കു​ർ​ബാ​ന​യ്ക്ക് സം​ബ​ന്ധി​ച്ചു കൊ​ണ്ടി​രു​ന്ന ആ​ളു​ക​ൾ​ക്ക് എ​നി​ക്ക് എ​ന്തെ​ങ്കി​ലും ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​താ​കാം എ​ന്നു സം​ശ​യി​ച്ചു. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഉ​യ​ർ​ത്തി​യ തി​രു​വോ​സ്തി ര​ണ്ടാ​യി മു​റി​ച്ച് തി​രു​ര​ക്ത​ത്തി​ൽ മു​ക്കു​മ്പോ​ഴാ​ണ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​ത്.​എ​ന്നാ​ൽ ഈ​ശോ​യു​ടെ മു​ഖം ദ​ർ​ശി​ച്ച ആ ​തി​രു​വോ​സ്തി മു​റി​ക്കാ​ൻ എ​ന്‍റെ മ​ന​സ് അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് മ​റ്റൊ​രു ചെ​റി​യ തി​രു​വോ​സ്തി മു​റി​ച്ചാ​ണ് ദി​വ്യ​ബ​ലി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വ​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് പ​ങ്കെ​ടു​ത്ത ആ​ളു​ക​ളെ ഈ ​ദി​വ്യാ​ത്ഭു​തം കാ​ണി​ച്ചു. പ​ല​രും അ​ത്ഭു​ത പ​ര​വ​ശ​രാ​യി നി​ല​വി​ളി​ച്ചു. തി​രു​വോ​സ്തി​യി​ൽ ഈ​ശോ​യു​ടെ മു​ഖം വെ​ളി​വാ​യി എ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ള്ളി​യി​ൽ ത​ടി​ച്ചു​കൂ​ടി. തു​ട​ർ​ന്ന് ത​ല​ശേ​രി രൂ​പ​ത​യി​ൽ നി​ന്നെ​ത്തി​യ വൈ​ദി​ക​ർ തി​രു​വോ​സ്തി​ക​ണ്ട് ബോ​ധ്യ​പ്പെ​ടു​ക​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ലേ​ക്ക് തി​രു​വോ​സ്തി കൊ​ണ്ടു​പോ​വു​ക​യും ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

ക​ടു​ത്ത മാ​ന​സി​ക പീ​ഡ​യി​ലൂ​ടെ​യാ​ണ് നാ​ളി​തു​വ​രെ ഞാ​ൻ ക​ട​ന്നു​പോ​യ​ത് എ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞു.​പ​ല​രും പ​ല​തും പ​റ​ഞ്ഞു. ഇ​പ്പോ​ഴും ഈ ​ദി​വ്യ​കാ​രു​ണ്യ അ​ത്ഭു​ത​ത്തെ അം​ഗീ​ക​രി​ക്കാ​ത്ത​വ​രു​ണ്ട്. ഞാ​ൻ അ​വ​ർ​ക്കെ​ല്ലാം വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യാ​ണ്. താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ ദി​വ്യ​കാ​രു​ണ്യം അ​ദ്ഭു​ത​മാ​ണെ​ന്ന് വ​ത്തി​ക്കാ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്.

Latest News

Corehub Up