Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holycity

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മ​ക്ക​യി​ൽ വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ്; സൗ​ദി​ക്ക് നേ​രെ ഹൂ​തി ആ​ക്ര​മ​ണം

റി​യാ​ദ്: യെ​മ​നി​ലെ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ വി​ശു​ദ്ധ ന​ഗ​ര​മാ​യ മ​ക്ക​യി​ൽ വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ക്ക​യ്ക്ക് പു​റ​മെ ജി​ദ്ദ, താ​യി​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ടി​ഞ്ഞാ​റ​ൻ തീ​ര​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലും സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​ക​യും പി​ന്നീ​ട് അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​ഞ്ഞ​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സൗ​ദി​യി​ലെ എ​ണ്ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കും സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്കും നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തി​യ രൂ​ക്ഷ​മാ​യ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നാ​ഷ​ണ​ൽ ഏ​ർ​ലി വാ​ണിം​ഗ് പ്ലാ​റ്റ്‌​ഫോം വ​ഴി ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ളോ​ട് സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റാ​നും കൂ​ട്ടം​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സൗ​ദി​യി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും എ​ണ്ണ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. റെ​ഡ് സീ ​തീ​ര​ത്ത് ഹൂ​തി​ക​ൾ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ സൗ​ദി​യും ഹൂ​തി​ക​ളും ത​മ്മി​ലു​ള്ള പോ​രാ​ട്ടം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up