കോട്ടയം: രോഗികൾക്ക് വീടിന്റെ സുരക്ഷിതത്വവും പരിചിതമായ അന്തരീക്ഷത്തിൽ മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാരാപ്പുഴയിലെ ജെഎൻഎസ് മെഡിക്കൽ സെന്ററിൽ ഹോം കെയർ പദ്ധതി ആരംഭിക്കുന്നു. ജെഎൻഎസ് ഹോം കെയർ എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം15ന് വൈകുന്നേരം നാലിന് തഹസിൽദാർ സിറിൽ സഞ്ജു ജോർജ് നിർവഹിക്കും.
ഒരു ഫോൺ കോളിലൂടെ ഡോക്ടറുടെ കൺസൾട്ടേഷനും നഴ്സിംഗ് പരിചരണവും ഉൾപ്പെടെയുള്ള ആരോഗ്യസേവനങ്ങൾ വീട്ടിലെത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഡോക്ടറുടെ സേവനം, നഴ്സിംഗ് കെയർ, വാഹനസൗകര്യം തുടങ്ങിയ സേവനങ്ങൾ വീട്ടിൽത്തന്നെ ലഭ്യമാക്കും. ജെഎൻഎസ് മെഡിക്കൽ സെന്ററിലെ പീഡിയാട്രിക്, ജനറൽ മെഡിസിൻ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് ഹോം കെയർ സേവനങ്ങൾ ലഭ്യമാകുക. ഉദ്ഘാടന യോഗത്തിൽ വാർഡ് കൗൺസിലർ അനുഷ കൃഷ്ണ അധ്യക്ഷത വഹിക്കും. വേൾഡ് മലയാളി ഓർഗനൈസേഷൻ സെക്രട്ടറി സാബു മുരിക്കവേലി, സിപിഎം ലോക്കൽ കമ്മിറ്റി അംഗം ജി. രാജീവ്, സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ.എൻ. വിനോദ്, ചീഫ് പീഡിയാട്രീഷ്യൻ ഡോ. ടോണി അലോഷ്യസ്, സീനിയർ കൺസൾട്ടന്റ് ഡോ. മിലൻ ടോം, ഡോ. ജെ.പി. ആദർശ്, ആശുപത്രി ഡയറക്ടർ നിസി, മാനേജിംഗ് ഡയറക്ടർ ജേക്കബ് പുതുപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും. ഫോൺ: 0481 2582920, 9447470725, 9400992725, 9048390725.