Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home Minister.

Kasaragod

ല​ഹ​രി​മാ​ഫി​യ​യു​മാ​യി ച​ര്‍​ച്ച​യി​ല്ല, ഉ​ന്മൂ​ല​നം മാ​ത്രം ല​ക്ഷ്യ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി

കാ​സ​ര്‍​ഗോ​ഡ്: ല​ഹ​രി മാ​ഫി​യ​യു​മാ​യി ച​ര്‍​ച്ച​യ്ക്ക് ഇ​ല്ലെ​ന്നും മാ​ഫി​യ​യു​ടെ ഉ​ന്മൂ​ല​നാ​ശം മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. നാ​യ​ന്മാ​ര്‍​മൂ​ല ത​ന്‍​ബീ​ഹു​ല്‍ ഇ​സ്‌​ലാം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ജാ​ഗ​ര​ന്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കാ​സ​ര്‍​ഗോ​ഡി​ന്‍റെ മ​ണ്ണി​ല്‍ ല​ഹ​രി അ​നു​വ​ദി​ക്കി​ല്ല. സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ തൂ​ഫാ​ന്‍ സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി മാ​ഫി​യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ കാ​പ്പ ചു​മ​ത്തു​ക​യും സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു കെ​ട്ടു​ക​യും ചെ​യ്യും. മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ കാ​ഞ്ഞ​ങ്ങാ​ട് ക​ഴി​ഞ്ഞ​വ​ര്‍​ഷം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ലും അ​ന്ന് ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. അ​ന്നേ തീ​രു​മാ​നി​ച്ച​താ​ണ് 14 ജി​ല്ല​ക​ളി​ലും ല​ഹ​രി മാ​ഫി​യ്ക്കെ​തി​രേ പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​മെ​ന്നും ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​മെ​ന്നും. അ​ങ്ങ​നെ ഒ​രു അ​വ​സ​രം സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന്, ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്.

കാ​സ​ര്‍​ഗോ​ഡ് മൈ​ലാ​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പു​റ​മേ ക്ലീ​ന്‍ ക​മ്പ​നി എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ള്ളി​ല്‍ വ​ര്‍​ണ​ക്ക​ട​ലാ​സി​ല്‍ പൊ​തി​ഞ്ഞ ല​ഹ​രി മി​ഠാ​യി​ക​ള്‍ ആ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി ത​ക​ര്‍​ക്കാ​നി​രു​ന്ന ഈ ​സ്ഥാ​പ​ന​ത്തെ നി​യ​മം വ​ഴി ത​ള​യ്ക്കാ​നും 16 പേ​രെ അ​റ​സ്റ്റ്ചെ​യ്യാ​നും സാ​ധി​ച്ചു. അ​തി​ല്‍ നാ​ലു പേ​ര്‍ ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്.
ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പി​ന്തു​ണ​യ്ക്കു​ന്ന​ത് അ​മ്മ​മാ​രാ​ണ്. അ​മ്മ​മാ​ര്‍ ദി​വ​സേ​ന അ​യ​യ്ക്കു​ന്ന ക​ത്തു​ക​ളി​ലൂ​ടെ​യും ഫോ​ണ്‍​വി​ളി​ക​ളി​ലൂ​ടെ​യും ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ഇ​ത് മ​ന​സി​ലാ​ക്കാ​ന്‍ ആ​കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ലോ​ക​ത്തെ കു​പ്ര​സി​ദ്ധ മാ​ഫി​യ സം​ഘ​ങ്ങ​ള്‍ സ്വ​ന്ത​മാ​യി മാ​ര​ക ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​റി​ല്ല. സ്വ​ന്തം വീ​ട്ടി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​തെ മ​റ്റു​ള്ള​വ​ര്‍​ക്ക് ന​ല്‍​കി, അ​വ​രു​ടെ ഭാ​വി ന​ശി​പ്പി​ച്ചു കോ​ടീ​ശ്വ​ര​ന്മാ​ര്‍ ആ​കു​ക​യാ​ണ് പ​ല മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രും. ഇ​തു സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മാ സ്‌​കൂ​ളി​ലെ ഫാ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് വി​നു, മാ​ലി​ക് ദി​നാ​ര്‍ ജു​മാ മ​സ്ജി​ദ് ഇ​മാം അ​ബ്ദു​ള്‍ മ​ജീ​ദ് ബാ​ഖ​വി, സാ​ഹി​ത്യ​കാ​ര​ന്‍ അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട്, പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫി​ദ ഉ​ജം​പ​ദ​വ്, കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​കെ.​കെ.​എ​ന്‍. കു​റു​പ്പ് എ​ന്നി​വ​ര്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യി​ല്‍ നി​ന്നു തൂ​ഫാ​ന്‍ ബാ​ഡ്ജ് ഏ​റ്റു​വാ​ങ്ങി.

ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം. അ​ഷ്റ​ഫ്, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, സ​ന്ദീ​പ് വാ​ര്യ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ന്‍ അ​ജാ​ക്കോ​ട്, ക​ണ്ണൂ​ര് റേ​ഞ്ച് ഡി​ഐ​ജി കെ. ​കാ​ര്‍​ത്തി​ക്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ന്‍​രാ​ജ്, എ​എ​സ്പി ആ​ര്‍. സ​ന്തോ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up