തൃശൂർ: വൃത്തി കാന്പയിനിന്റെ ഭാഗമായി വീടുകളിൽ ഞായറാഴ്ചകളിൽ നടത്തുന്ന ഉറവിട നശീകരണപ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ജനങ്ങൾക്കുനൽകാനുള്ള ലഘുലേഖയുടെ പ്രകാശനവും തൃശൂർ എംഎൽഎ രാജൻ ജെ. പല്ലൻ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി കിണറുകൾ ക്ലോറിനേഷൻ നടത്തി. കൂത്താടികളെ തിന്നുന്ന ഗപ്പിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
ബെന്നറ്റ് റോഡിലെ ആലപ്പാട്ട് ജോസിന്റെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ കോർപറേഷൻ കൗണ്‍സിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ജിൽഷോ ജോർജ്, ജെ എഎംഒ ഡോ. നിർമൽ, ബഷീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.