Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HomeSoon

ജ​ർ​മ​നി​യി​ലെ തീ​പി​ടി​ത്തം: മ​​​​രി​​​​ച്ച മൂ​​​​ന്ന് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ൻ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കും

കൊ​​​​ളോ​​​​ൺ: ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ ബോ​​​​ഹും ന​​​​ഗ​​​​ര​​​​ത്തി​​​​ൽ അ​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റ് സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ദാ​​​​രു​​​​ണ​​​​മാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച മൂ​​​​ന്ന് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ എ​​​​ത്ര​​​​യും പെ​​​​ട്ടെ​​​​ന്നു നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ഔ​​​​ദ്യോ​​​​ഗി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മു​​​​ഴു​​​​വ​​​​ൻ ചെ​​​​ല​​​​വും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​വാ​​​​സി ക്ഷേ​​​​മ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നോ​​​​ർ​​​​ക്ക റൂ​​​​ട്ട്സ് വ​​​​ഹി​​​​ക്കും.

നോ​​​​ർ​​​​ക്ക റൂ​​​​ട്ട്സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ​​​കൂ​​​​ടി​​​​യാ​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു തീ​​​രു​​​മാ​​​നം. ഇ​​​​ടു​​​​ക്കി ക​​​​ട്ട​​​​പ്പ​​​​ന ശാ​​​​ന്തി​​​​ഗ്രാം കൊ​​​​ച്ചി​​​​ടേ​​​​ട്ടേ​​​​ൽ റി​​​​ട്ട.​​​​എ​​​​സ്ഐ കെ.​​​​പി. സാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ക​​​​ൾ നോ​​​​വ സാ​​​​ബു (26), കൊ​​​​ല്ലം ചെ​​​​മ്മ​​​​ക്കാ​​​​ട് സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് പ​​​​ള്ളി​​​​ക്കു സ​​​​മീ​​​​പം അ​​​​ശ്വി​​​​നി നി​​​​വാ​​​​സി​​​​ൽ ജോ​​​​യ്-​​​​ഷീ​​​​ല ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൾ അ​​​​ഞ്ജ​​​​ലി (25), എ​​​​റ​​​​ണാ​​​​കു​​​​ളം കാ​​​​ല​​​​ടി സ്വ​​​​ദേ​​​​ശി സി​​​​വി​​​​ൻ ജോ​​​​ണി (27) എ​​​​ന്നി​​​​വ​​​​രാ​​​​ണു ചൊ​​​​വ്വാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 4.15ഓ​​​​ടെ​​​​യു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ വി​​​​ഷ​​​​പ്പു​​​​ക ശ്വ​​​​സി​​​​ച്ച് മ​​​​രി​​​​ച്ച​​​​ത്.

കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ലെ ത​​​​ടി​​​​കൊ​​​​ണ്ടു​​​​ള്ള പ്ര​​​​ധാ​​​​ന ഗോ​​​​വ​​​​ണി​​​​യ്ക്ക് ആ​​​​രോ മ​​​​നഃ​​​​പൂ​​​​ർ​​​​വം തീ​​​​യി​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തീ ​​​​വേ​​​​ഗ​​​​ത്തി​​​​ൽ പ​​​​ട​​​​രു​​​​ക​​​​യും ക​​​​ന​​​​ത്ത വി​​​​ഷ​​​​പ്പു​​​​ക മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ര​​​​ണ്ടാം നി​​​​ല​​​​യി​​​​ലെ അ​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​​ലേ​​​​ക്ക് ക​​​​യ​​​​റു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റു​​​മേ​​​നി​​​യ​​​ക്കാ​​​ര​​​നാ​​​യ അ‍യ​​​ൽ​​​വാ​​​സി​​​യെ പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. വി​​​​ഷ​​​​പ്പു​​​​ക ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ൽ ക​​​​യ​​​​റി​​​​യാ​​​​ണ് മൂ​​​​വ​​​​രു​​​​ടെ​​​​യും മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് പൊ​​​​ലി​​​​സ് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ പോ​​​​സ്റ്റ്‌​​​​മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് ക്രി​​​​മി​​​​ന​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ പൊ​​​​ലി​​​സും അ​​​​റി​​​​യി​​​​ച്ചു.

മൂ​​​​ന്നു​​​പേ​​​​രു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഫ്യൂ​​​​ണ​​​​റ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​ക്ക് കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്. ബോ​​​​ഹു​​​​മി​​​​ലെ സി​​​​വി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ലെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി, മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ നാ​​​​ട്ടി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ന്തി​​​​മ അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി രേ​​​​ഖ​​​​ക​​​​ൾ ഫ്രാ​​​​ങ്ക്ഫ​​​​ർ​​​​ട്ടി​​​​ലെ ഇ​​​​ന്ത്യ​​​​ൻ കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫീ​​​​സി​​​​ൽ എ​​​​ത്തി​​​​ച്ചു.

മ​​​​ര​​​​ണ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, പൊ​​​ലി​​​​സ് ക്ലി​​​​യ​​​​റ​​​​ൻ​​​​സ്, എം​​​​ബാ​​​മിം​​​​ഗ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ഇ​​​​തി​​​​ന​​​​കം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു. കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​ന്‍റെ എ​​​​ൻ​​​ഒ​​​സി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ വി​​​​മാ​​​​ന ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ച്ച് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ൻ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കും.

Latest News

Corehub Up