ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങളായ ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത്, ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം തുടങ്ങിയവര്‍ പ്രീക്വാര്‍ട്ടറില്‍. പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ അര്‍നോഡ് മെര്ക്കിളിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലൂടെയാണ് ലക്ഷ്യ സെന്‍ കീഴടക്കിയത്. സ്കോര്‍: 14-21, 21-16, 25-23.
മറ്റൊരു പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലൂടെ ജാപ്പനീസ് താരം കൊകി വാതനബെയെ തോല്പിച്ചു. സ്കോര്‍: 21-16, 16-21, 21-9.
വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം പ്രീക്വാര്‍ട്ടറിലെത്തി.