ക്വലൂണ് (ഹോങ്കോംഗ്: ഹോങ്കോംഗ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ.
മഴ മൂലം കളി തടസപ്പെട്ട മത്സരത്തിൽ ഡക്വര്ത്ത് ലൂയിസ് നിയമപ്രകാരം രണ്ടു റണ്സിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റണ്സാണ് നേടിയത്.
മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ മൂന്ന് ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 41 റണ്സെടുത്തിരിക്കെ മഴയെത്തുകയായിരുന്നു.