ഒല്ലൂർ: അവണിശേരിയിൽ മൂർഖന്റെ വയറ്റിൽകുടുങ്ങിയ ഹുക്ക് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. സ്നേക്ക് കാച്ചർ ബിജു കപ്പാരത്താണ് ഹുക്ക് കുടുങ്ങിയ നിലയിൽ പാമ്പിനെ പിടികൂടിയത്. വയറ്റിൽനിന്നു ഹുക്ക് പുറത്തേക്കു നിൽക്കുന്ന അവസ്ഥയിലായിരുന്നു.
തുടർന്ന് കൊക്കാലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ കൊണ്ടുപോയ പാമ്പിനെ അസി.പ്രഫസർ ഡോ. റെജി വർഗീസിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി ഹുക്ക് പുറത്തെടുത്തു. ചികിത്സനൽകിയശേഷം പാമ്പിനെ പൊങ്ങണംകാട് ഫോറസ്റ്റ് സറ്റേഷനിൽ നിരീക്ഷണത്തിലാക്കി. ബിജു കപ്പാരത്ത്, വി.ബി. ആനന്ദ്, അജീഷ് എന്നിവർ പങ്കെടുത്തു.