Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hope At IHRD

Kozhikode

ഐഎ​ച്ച്ആ​ർ​ഡി​യി​ൽ പ്ര​തീ​ക്ഷ; എം​എ​ൽ​എ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

മു​ക്കം: ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം കാ​ലം നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ്ര​യ​മാ​യി പ്ര​വ​ർ​ത്തി​ച്ച ഐ​എ​ച്ച് ആ​ർ​ഡി കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​വു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ, സി ​പാ​സ് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ​വ​ർ സി.​കെ. കാ​സിം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​
മ​ന്ത്രി റോ​ജി എം ​ജോ​ണു​മാ​യി എം​എ​ൽ​എ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ ഡോ. ​എം.​വി.​രാ​ജേ​ഷ്, സി​പാ​സ് ഡ​യ​റ​ക്ട​ർ ജെ​യ്മോ​ൻ ജേ​ക്ക​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്.​കെ​ട്ടി​ട​വും പ​രി​സ​ര​വും ഏ​റെ നേ​രം പ​രി​ശോ​ധി​ച്ച സം​ഘം പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി.​
ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സൃ​ത​മാ​യ കോ​ഴ്സു​ക​ൾ​ക്കാ​ണ് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​തെ​ന്നും മെ​ഡി​ക്ക​ൽ രം​ഗ​ത്ത​ത് ന​ഴ്സിം​ഗ് കോ​ളേ​ജ് ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട​ന്നും ഡ​യ​റ​ക്ട​ർ ഡോ: ​എം.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പു​തി​യ കോ​ഴ്സ് പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും ഇ​ത്ത​ര​മൊ​രു സ്ഥാ​പ​നം നി​ല​നി​ർ​ത്തേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണ​ന്നും സി.​കെ കാ​സിം എം​എ​ൽ​എ പ​റ​ഞ്ഞു.

 

Latest News

Corehub Up