Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HorrorConIndia

ക​ങ്ക​ണ റ​ണാ​വ​ത്തിന്‍റെ 'സ്‌​കേറി പി​ക്ച​ർ'; ടൈ​റ്റി​ൽ പോ​സ്റ്റർ വൈറൽ

ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്ത് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാകുന്ന 'സ്‌​കേറി പി​ക്ച​റി'ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന 'ഹൊ​റ​ർ​കോ​ൺ ഇ​ന്ത്യ' ഇ​വ​ന്‍റി​ലാ​യിരുന്നു ​ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. 'ഒരു പുതിയ പേടിസ്വപ്നം ചുരുളഴിയാൻ പോകുന്നു'- എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​ർ പ​ങ്കു​വച്ചത്. ക​ടും​ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള വ​ലി​യ അ​ക്ഷ​ര​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​റി​ൽ സി​നി​മ​യു​ടെ പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് 2027-ൽ ​ഉ​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന.

പ്ര​മു​ഖ തെ​ലു​ങ്ക് ച​ല​ച്ചി​ത്ര​കാ​ര​നാ​യ ര​വി ബാ​ബു​വാ​ണു സം​വി​ധായകൻ. തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത​നാ​യ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ര​വി ബാ​ബു​വിന്‍റെ ബോളിവുഡ് അരങ്ങേറ്റമാണിത്. ശ്ര​ദ്ധേ​യ​മാ​യ ഹൊ​റ​ർ-​ത്രി​ല്ല​ർ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള സം​വി​ധാ​യ​ക​നാ​ണ് അ​ദ്ദേ​ഹം.

സു​രേ​ഷ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡി. ​സു​രേ​ഷ് ബാ​ബു​വും, ര​വി ബാ​ബു​വിന്‍റെ സ്വ​ന്തം ബാ​ന​റാ​യ ഫ്ളൈയിംഗ് ഫ്രോ​ഗ്സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നേ​ര​ത്തെ 'രാ​സ്: ദി ​മി​സ്ട്രി ക​ണ്ടി​ന്യൂ​സ്', 'ച​ന്ദ്ര​മു​ഖി 2' തു​ട​ങ്ങി​യ ഹൊ​റ​ർ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ക​ങ്ക​ണ റ​ണാ​വ​ത്ത് വീ​ണ്ടും ഭീ​തി​യു​ടെ ലോ​ക​ത്തേ​ക്കു തി​രി​ച്ചെ​ത്തു​കയാണ്.

Latest News

Corehub Up