Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hors

മെ​സി​യെ മെ​സി​യാ​ക്കി

13-ാം വ​യ​സി​ല്‍ മെ​സി​യെ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ അ​ക്കാ​ദ​മി​യാ​യ ലാ ​മാ​സി​യ​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ആ​ദ്യ​മാ​യി ക​രാ​ര്‍ ഒ​പ്പു​വ​ച്ച​ത് ഹൊ​ര്‍​ഹെ​യാ​യി​രു​ന്നു. അ​താ​ക​ട്ടെ ഹോ​ട്ട​ലി​ലെ ഒ​രു നാ​പ്കി​ന്‍ പേ​പ്പ​റി​ല്‍. അ​ന്നു​തു​ട​ങ്ങി ഇ​ന്നു​വ​രെ മെ​സി​യു​ടെ മാ​നേ​ജ​ര്‍, ഏ​ജ​ന്‍റ് ആ​യി​രു​ന്നു ഹൊ​ര്‍​ഹെ.

റൊ​സാ​രി​യോ​യി​ല്‍ സ്റ്റീ​ല്‍ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​യാ​ണ് ഹോ​ര്‍​ഹെ​യു​ടെ തു​ട​ക്കം. മു​ത്ത​ശ്ശി സെ​ലി​യ​യാ​ണ് കൊ​ച്ചു​മ​ക​ന്‍ മെ​സി​യെ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ലി​പ്പി​ക്ക​ണ​മെ​ന്ന് ഹോ​ര്‍​ഹെ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ങ്ങ​നെ, താ​ന്‍ ക​ളി​ച്ചു​വ​ള​ര്‍​ന്ന ഗ്രാ​ന്‍​ഡോ​ളി ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബി​ല്‍ ഹൊ​ര്‍​ഹെ കു​ഞ്ഞു ലി​യൊ​യെ എ​ത്തി​ച്ചു.

ന്യൂ​വെ​ല്‍​സ് ഓ​ള്‍​ഡ് ബോ​യ്‌​സി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ, 1997ല്‍ ​മെ​സി​ക്കു വ​ള​ര്‍​ച്ചാ ഹോ​ര്‍​മോ​ണി​ന്‍റെ അ​പ​ര്യാ​പ്ത​യു​ണ്ടെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ ക​ണ്ടെ​ത്തി. ചി​കി​ത്സ​യ്ക്ക് മാ​സം 900 ഡോ​ള​ര്‍. കു​ടും​ബ​ത്തി​ന്‍റെ ആ​കെ​വ​രു​മാ​ന​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം. പ്ര​തീ​ക്ഷ​ക​ള്‍ ക​ണ്ണീ​രി​നു വ​ഴി​മാ​റി​യ കാ​ലം.

എ​ന്നാ​ല്‍, സ്‌​പെ​യി​നി​ലെ ബാ​ഴ്‌​സ​ലോ​ണ​യി​ലു​ള്ള ബ​ന്ധു​ക്ക​ള്‍ മെ​സി​യെ​യും ഹൊ​ര്‍​ഹെ​യെ​യും അ​വി​ടേ​ക്കു ക്ഷ​ണി​ച്ചു. ബാ​ഴ്‌​സ​യി​ല്‍ യോ​ഗ്യ​ത​യ്ക്കാ​യി ശ്ര​മി​ക്കാ​നാ​യി​രു​ന്നു അ​ത്. ബാ​ഴ്‌​സ​യു​ടെ ഫ​സ്റ്റ് ടീം ​ഡ​യ​റ​ക്ട​ര്‍ കാ​ര്‍​ലോ​സ് റെ​ക്‌​സാ​ച്ച് മെ​സി​യു​ടെ ക​ളി കാ​ണു​ക​യും ട്ര​യ​ല്‍​സി​നാ​യി സ്‌​പെ​യി​നി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ 13-ാം വ​യ​സി​ല്‍ മെ​സി​യെ പൂ​ര്‍​ണ​മാ​യി ബാ​ഴ്‌​സ​ലോ​ണ ഏ​റ്റെ​ടു​ത്തു.

ഒ​റ്റ​മു​റി ഫ്‌​ളാ​റ്റ്

മെ​സി ലാ ​മാ​സി​യ​യി​ല്‍ ക​ളി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ള്‍ ഹൊ​ര്‍​ഹെ​യു​ടെ ജീ​വി​തം ക​ഷ്ട​ത​യി​ലാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ര്‍​ജ​ന്‍റീ​ന​യി​ലേ​ക്കു മ​ട​ങ്ങി​യ​തോ​ടെ ഹൊ​ര്‍​ഹെ​യും മെ​സി​യും ത​നി​ച്ച് ഒ​റ്റ​മു​റി ഫ്‌​ളാ​റ്റി​ല്‍.

അ​ക്കാ​ല​ത്ത് ഫു​ട്‌​ബോ​ള്‍ ക​ളി​ക്ക​ണോ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണോ എ​ന്ന​താ​യി​രു​ന്നു മെ​സി​യോ​ടു​ള്ള ഹൊ​ര്‍​ഹെ​യു​ടെ പ്ര​ധാ​ന ചോ​ദ്യം. അ​പ്പോ​ഴെ​ല്ലാം ഫു​ട്‌​ബോ​ള്‍ മ​തി​യെ​ന്നാ​യി​രു​ന്നു മെ​സി​യു​ടെ മ​റു​പ​ടി.

മെ​സി​ക്കൊ​പ്പം ഹൊ​ര്‍​ഹെ​യും കു​ടും​ബ​വും വ​ള​ര്‍​ന്നു. ഏ​ജ​ന്‍റാ​കാ​ന്‍ പ​ല​രും സ​മീ​പി​ച്ചെ​ങ്കി​ലും ആ ​ഉ​ത്ത​ര​വാ​ദി​ത്വം ഹൊ​ര്‍​ഹെ ഏ​റ്റെ​ടു​ത്തു. ക​രി​യ​റി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തി നി​ല്‍​ക്കു​ന്ന മെ​സി​ക്ക്, ഇ​നി അ​ച്ഛ​ന്‍റെ താ​ങ്ങും ത​ണ​ലു​മി​ല്ല; റൊ​സാ​രി​യോ​യി​ലെ​യും ഒ​റ്റ​മു​റി ഫ്‌​ളാ​റ്റി​ലെ​യു​മെ​ല്ലാം ഓ​ര്‍​മ​ക​ള്‍ മാ​ത്രം...

Latest News

Corehub Up