Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HortiWine

ഹോർട്ടി വൈൻ വിവാദം: ഫയൽ നീക്കത്തിൽ അന്വേഷണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബേ​​​ക്ക​​​റി​​​ക​​​ൾ വ​​​ഴി ഹോ​​​ർ​​​ട്ടി വൈ​​​ൻ വി​​​ൽ​​​പ​​​ന ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ത്തി​​​ൽ ഫ​​​യ​​​ൽ നീ​​​ക്ക​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ. പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഫ​​​യ​​​ലി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ങ്ങ​​​നെ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക.

എ​​​ക്സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​തി​​​നു പി​​​ന്നാ​​​ലെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം ഫ​​​യ​​​ലി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​തി​​​ൽ വ്യ​​​ക്ത​​​ത തേ​​​ടും. വ​​​കു​​​പ്പ് മ​​​ന്ത്രി​​​യു​​​ടെ അ​​​റി​​​വി​​​ല്ലാ​​​തെ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ബ്കാ​​​രി ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ർ അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ ചു​​​മ​​​ത​​​ല​​​യി​​​ൽ​​​നി​​​ന്ന് മാ​​​റ്റി​​​നി​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​

എ​​​ൽ​​​ഡി​​എ​​​ഫ് നി​​​യോ​​​ഗി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ അ​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു​​​വേ​​​ണ്ടി അ​​​ട്ടി​​​മ​​​റി നീ​​​ക്കം ന​​​ട​​​ത്തി​​​യ​​​താ​​​ണോ എ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്കും. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ക്കാ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ത​​​ണ​​​ലി​​​ൽ വ​​​ള​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ ഒ​​​രു​​​വി​​​ഭാ​​​ഗം കൂ​​​റു ​പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന പൊ​​​തു​​​വി​​​കാ​​​ര​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നും യു​​​ഡി​​​എ​​​ഫി​​നു​​​മു​​​ള്ള​​​ത്. വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ​വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ടു യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നെ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ​ അ​​​പ​​​മാ​​​നി​​​ക്കു​​​ക എ​​​ന്നാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യ​​​മെ​​​ന്നും ബോ​​​ധ്യ​​​മാ​​​യി​​​ട്ടു​​​ണ്ട്.

വി​​​വാ​​​ദ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന സ​​​മ​​​യ​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ക്സൈ​​​സ് ക​​​മ്മി​​ഷ​​​ണ​​​ർ എം.​​​ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​ർ ആ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഈ ​​​ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​ങ്കു​​​ണ്ടോ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യാ​​​ണോ ഇ​​​തു ന​​​ട​​​ന്ന​​​ത് എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷി​​​ക്കും.​ അ​​​ജി​​​ത്കു​​​മാ​​​റും അ​​​റി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ എ​​​ക്സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ​​​മാ​​​ർ​​​ക്കു​ താ​​​ഴെ ഒ​​​രു ശൃം ഖ​​​ല പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ബോ​​​ധ്യ​​​മാ​​​കു​​​ക​​​യാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മ​​​ദ്യ​​​ന​​​യം സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ളും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഷോ​​​പ്പിം​​ഗ് മാ​​​ളു​​​ക​​​ൾ, ബേ​​​ക്ക​​​റി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ ഹോ​​​ർ​​​ട്ടി വൈ​​​ൻ വി​​​ൽ​​​പ​​​ന അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ പു​​​തി​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഇ​​​തി​​​നാ​​​യി അ​​​ബ്കാ​​​രി ന​​​യ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ച​​​ശേ​​​ഷം അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. ബേ​​​ക്ക​​​റി​​​ക​​​ൾ വ​​​ഴി വൈ​​​ൻ വി​​​ൽ​​​പ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നോ​​​ട് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു​​​വി​​​നും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി എ​​​തി​​​ർ​​​പ്പു​​​ണ്ട്.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തു​​​കൊ​​​ണ്ടു​​​മാ​​​ത്രം സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും ഫ​​​യ​​​ൽ നീ​​​ക്ക​​​ത്തി​​​ൽ ആ​​​രൊ​​​ക്കെ ഇ​​​ട​​​പെ​​​ട്ടു​​​വെ​​​ന്ന​​​തും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. പു​​​തി​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ ഹോ​​​ർ​​​ട്ടി വൈ​​​ൻ വി​​​ൽ​​​പ​​​ന സം​​​ബ​​​ന്ധി​​​ച്ച് എ​​​ന്ത് നി​​​ല​​​പാ​​​ടെ​​​ടു​​​ക്കു​​​മെ​​​ന്ന​​​തി​​​ലും നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലു​​​മാ​​​ണ് ഇ​​​നി ശ്ര​​​ദ്ധ.

Latest News

Corehub Up