Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospital Specialty Block

Kannur

എ​ൻ​ഒ​സി ഇ​ല്ലാ​തെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്; വെ​ള്ള​ത്തി​നും ത​ട​സം

ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ട​മ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് അ​വ​ർ​ക്കു​വേ​ണ്ടി നി​ല​കൊ ള്ളു​ക എ​ന്ന​താ​ണ്. ആ​ർ​ക്കും അ​ക്കാ​ര്യ​ത്തി​ൽ ര​ണ്ട​ഭി​പ്രാ​യം ഉ​ണ്ടാ​കാ​നും ത​ര​മി​ല്ല. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു ന്ന​തി​ൽ കോ​ർ​പ​റേ​ഷ​ൻ അ​നു​മ​തി ന​ല്കാ​ത്ത​താ​ണ് ഇ​പ്പോ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രി​ന് വ​ഴി​വ​ച്ച​ത്.


പ​ര​സ്പ​രം സം​സാ​രി​ച്ച് സൗ​ഹാ​ർ​ദ​പ​ര​മാ​യി പ്ര​ശ്നം പ​റ​ഞ്ഞ് പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം ചേ​ട്ട​ൻ ബാ​വ, അ​നി​യ​ൻ​ബാ​വ ക​ളി​യി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​വു​ക​യാ​ണോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് രോ​ഗി​ക​ൾ. പോ​രാ​യ്മ​യു​ണ്ടാ​യി എ​ന്ന​ത് നേ​രാ​ണ്. എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ കു​റ്റം പ​റ​ഞ്ഞ് സ​മ​യം പാ​ഴാ​ക്കു​ന്ന​തി​നു പ​ക​രം പ​ര​സ്പ​രം സം​സാ​രി​ച്ച് ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ നി​ന്നും ഉ​ണ്ടാ​കേ​ണ്ട​ത്.


കോ​ർ​പ​റേ​ഷ​ൻ അ​നു​മ​തി ന​ല്കാ​ത്ത കാ​ര്യം ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കോ​ർ​പ​റേ​ഷ​ൻ– ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പോ​ര് ഉ​ട​ലെ​ടു​ത്ത​തോ​ടെ പു​തി​യ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് തു​റ​ന്ന​തി​ന്‍റെ ഗു​ണം രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​കാ​ത്ത സ്ഥി​തി​യാ​ണ്.

വെ​ള്ള​ത്തി​ലാ​യി എ​ൻ​ഒ​സി

ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ കെ​ട്ടി​ട​ത്തി​ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നി​രാ​ക്ഷേ​പ പ​ത്രം (എ​ൻ​ഒ​സി) ല​ഭ്യ​മാ​യി​ട്ടി​ല്ല. 2025 ഓ​ഗ​സ്റ്റ് 11ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്‌ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ എ​ൻ​ഒ​സി​യും ബ്ലോ​ക്കി​ലേ​ക്കു​ള്ള ശു​ദ്ധ​ജ​ല​വും ല​ഭ്യ​മാ​ക്കാ​തെ​യാ​യി​രു​ന്നു കെ​ട്ടി​ടം തു​റ​ന്ന​ത്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 10 മാ​സ​മാ​യി​ട്ടും ശു​ദ്ധ​ജ​ല​ത്തി​നു​ള്ള ക​ണ​ക്ഷ​ൻ ല​ഭി​ച്ചി​ല്ല.

വെ​ള്ള​ത്തി​ന്‍റെ ക​ണ​ക്ഷ​ൻ ഉ​ണ്ടെ​ങ്കി​ലേ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ നി​ന്നു​ള്ള എ​ൻ​ഒ​സി ല​ഭി​ക്കൂ. വെ​ള്ള ത്തി​ന്‍റെ ക​ണ​ക്ഷ​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ തു​ക അ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ച് സൂ​ക്ഷി​ക്കു​ന്ന തി​നു​ള്ള സം​വി​ധാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടി​ല്ല എ​ന്ന​ത് വ​സ്തു​ത​യാ​ണ്.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​യി എ​സ്എ​ൻ പാ​ർ​ക്കി​ന് സ​മീ​പം കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യ വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട​ത്. ഇ​തി​ന് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ റോ​ഡ് കീ​റി പൈ​പ്പി​ടേ​ണ്ട​തു​ണ്ട്. ഇ​തി​നു​ള്ള അ​നു​മ​തി​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ന​ൽ​കാ​ത്ത​തെ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​രോ​പ​ണം. പി​ഡ​ബ്ല്യൂ​ഡി​യു​ടെ അ​നു​മ​തി നേ​ര​ത്തെ ത​ന്നെ ല​ഭി​ച്ചു. ക​ന്‍റോ​ൺ​മെ​ന്‍റി​ന്‍റെ അ​നു​മ​തി ഔ​ദ്യോ​ഗി​ക മാ​യി ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വാ​ക്കാ​ൽ സ​മ്മ​തി​ച്ചു എ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വാ​ദം. കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യെ​യും മേ​യ​റെ​യെ​യും ക​ണ്ട് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ ടു​ത്തി​യി​ട്ടും പൈ​പ്പി​ടാ​ൻ അ​നു​മ​തി ത​രു​ന്നി​ല്ലെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡ് ഈ ​മ​ഴ​ക്കാ​ല​ത്ത് പൊ​ളി​ച്ചാ​ൽ കു​ടി​വെ​ള്ളം മാ​ത്ര​മ​ല്ല, ഗ​താ​ഗ​ത​വും മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​വു​ക എ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
അ​ഞ്ച് നി​ല​ക​ളു​ള്ള സ്പെ ഷാലിറ്റിയിൽ കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ഓ​ങ്കോ​ള​ജി ഒ​പി​ക​ളും മൂ​ന്ന് ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​ർ, പോ​സ്റ്റ് ഓ​പ്പ​റേ​റ്റീ​വ് വാ​ർ​ഡ്, മെ​ഡി​ക്ക​ൽ ഐ​സി​യു​ക​ൾ, സ​ർ​ജി​ക്ക​ൽ ഐ​സി​യു​ക​ൾ, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, 23 എ​ക്‌​സി​ക്യൂ​ട്ടീ​വ് പേ ​വാ​ർ​ഡു​ക​ൾ എന്നിവയാ​ണു​ള്ള​ത്.

Latest News

Corehub Up