Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hot Payasam

മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ ത​ല​യി​ൽ ചൂ​ട് പാ​യ​സം വീ​ണു; സം​ഭ​വം പ്രി​യ​ദ​ർ​ശി​നി യാത്ര ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ

കൊ​ല്ലം: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ ത​ല​യി​ൽ ചൂ​ട് പാ​യ​സം വീ​ണു. കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ന്ന പ്രി​യ​ദ​ർ​ശി​നി യാ​ത്ര​യു​ടെ ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​നി​നി​ടെ​യാ​ണ് സം​ഭ​വം.

യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പാ​യ​സം വി​ത​ര​ണം ചെ​യ്ത​ത്. ഈ ​പാ​യ​സ​ക​പ്പു​മാ​യി ബ​സി​ൽ ​നി​ന്ന ആ​ളു​ടെ കൈ​യി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ മ​ന്ത്രി​യു​ടെ ത​ല​യി​ലേ​ക്ക് ഇ​ത് വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ആ​രു​ടെ കൈ​യി​ൽ​നി​ന്നാ​ണ് പാ​യ​സം വീ​ണ​തെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.

ത​ല​യി​ലേ​ക്ക് പാ​യ​സം വീ​ണ​യു​ട​നെ ബ​സി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ തു​ണി ഉ​പ​യോ​ഗി​ച്ച് ഇ​ത് തു​ട​ച്ചു​നീ​ക്കി. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും ചി​ന്ന​ക്ക​ട വ​രെ മ​ന്ത്രി ബ​സി​ൽ യാ​ത്ര തു​ട​ർ​ന്നു. ച​ട​ങ്ങി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നും സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

Latest News

Corehub Up