Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HotelFire

കോ​ൽ​ക്ക​ത്ത​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; ഒ​മ്പ​ത് പേ​ർ മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു, ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​വ​രെ​ല്ലാം ചി​കി​ത്സ​യ്ക്കാ​യി കോ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ ബം​ഗ്ലാ​ദേ​ശ് സ്വദേശികളാ​ണെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന്യൂ ​മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള ഫ്രീ ​സ്കൂ​ൾ സ്ട്രീ​റ്റി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​ണ് പു​ല​ർ​ച്ചെ ര​ണ്ടി​ന് തീ ​പ​ട​ർ​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന അ​തി​ഥി​ക​ൾ ക​ന​ത്ത പു​ക​യി​ൽ ശ്വാ​സം​മു​ട്ടി കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. എ​സി പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് നാ​ല് ഫ​യ​ർ യൂ​ണി​റ്റു​ക​ളും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ത്തു. കെ​ട്ടി​ട​ത്തി​ൽ ആ​കെ പു​ക പ​ട​ർ​ന്ന കാ​ര​ണം ഗോ​വ​ണി​യി​ലൂ​ടെ മു​ക​ളി​ല​ത്തെ നി​ല​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ട​സ​മാ​യി. തു​ട​ർ​ന്ന് ഗോ​വ​ണി​ക​ൾ ഉ​പ​യോ​ഗി​ച്ച് ജ​ന​ലു​ക​ളി​ലൂ​ടെ അ​ക​ത്തു ക​ട​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ആ​ളു​ക​ളെ പു​റ​ത്തെ​ത്തി​ച്ച​ത്. തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up