Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houdini - The King Of Magic

ഞെട്ടിക്കാനുറച്ച് ആ​സി​ഫ് അ​ലി; "ഹൗഡിനി' ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ജി. ​പ്ര​ജേ​ഷ് സെ​ൻ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം ഹൗ​ഡി​നി ദി ​കിം​ഗ് ഓ​ഫ് മാ​ജി​ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ അ​ണി​യ​റ​ക്കാ​ർ പു​റ​ത്തു​വി​ട്ടു. ആ​കാം​ഷ​യു​ണ​ർ​ത്തു​ന്ന പോ​സ്റ്റ​ർ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി.

ക്യാ​പ്റ്റ​ൻ, വെ​ള്ളം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സി​ൽ ഇ​ടം​പി​ടി​ച്ച പ്ര​ജേ​ഷ് സെ​ൻ, ഇ​ത്ത​വ​ണ മാ​ജി​ക്കി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ പ​റ​യു​ന്ന​ത്. ബ്ലൂ ​ഹി​ൽ നൈ​ലി​ന്‍റെ ബാ​ന​റി​ൽ ജോ​ബി പി. ​സാം നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഗു​രു സോ​മ​സു​ന്ദ​രം, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യാ​ണു​ള്ള​ത്.

സം​ഗീ​തം ബി​ജി​ബാ​ൽ. നൗ​ഷാ​ദ് ഷെ​രീ​ഫി​ന്‍റെ കാ​മ​റ​യും ബി​ജി​ത് ബാ​ല​യു​ടെ എ​ഡി​റ്റിം​ഗും സി​നി​മ​യു​ടെ മാ​റ്റു കൂ​ട്ടു​ന്നു. മാ​ന്ത്രി​ക ലോ​ക​ത്തെ അ​തി​ശ​യ​ങ്ങ​ളും ആ​സി​ഫ് അ​ലി​യു​ടെ വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ​ശൈ​ലി​യും ഹൗ​ഡി​നി​യെ ഒ​രു മി​ക​ച്ച തി​യ​റ്റ​ർ അ​നു​ഭ​വ​മാ​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ.

മേ​ക്ക​പ്പ്: റ​ഷീ​ദ് അ​ഹ​മ്മ​ദ്, വ​സ്‌​ത്രാ​ല​ങ്കാ​രം: അ​ഫ്രീ​ൻ ക​ല്ല​ൻ, സൗ​ണ്ട് ഡി​സൈ​ൻ: അ​രു​ൺ രാ​മ​വ​ർ​മ ത​മ്പു​രാ​ൻ, ഓ​ഡി​യോ​ഗ്രാ​ഫി: അ​ജി​ത് എ. ​ജോ​ർ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ജി​ത്തു പി​ര​പ്പ​ൻ​കോ​ട്, സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് കാ​മ​റ: ലെ​ബി​സ​ൺ ഗോ​പി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌ട​ർ: ഗി​രീ​ഷ് മാ​രാ​ർ, ത്രി​ൽ​സ്: മാ​ഫി​യ ശ​ശി, ഡി.​ഐ: ആ​ക്ഷ​ൻ ഫ്രെ​യിം മീ​ഡി​യ, ക​ള​റി​സ്റ്റ്: സു​ജി​ത് സ​ദാ​ശി​വ​ൻ, സ്ക്രി​പ്റ്റ് ആ​ൻ​ഡ് ഡ​യ​റ​ക്ട​ർ അ​സോ​സി​യേ​റ്റ്: എം. ​കു​ഞ്ഞാ​പ്പ, മാ​ജി​ക് കൊ​റി​യോ​ഗ്രാ​ഫ​ർ: സ​മീ​ർ, പ്രൊ​ജ​ക്റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ: പ്ര​ദീ​പ് മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ കോ ​ഓ​ർ​ഡി​നേ​ഷ​ൻ: ഷി​ബി​രാ​ജ്.

Latest News

Corehub Up