തളിപ്പറമ്പ്: വീട്ടിലുണ്ടായ തീപിടിത്തത്തിൽ മുറി പൂർണമായും കത്തി നശിച്ചു. കുപ്പം മുക്കുന്നിലെ റായിദ മൻസിലിൽ കെ. മൊയ്തുവിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. മുറിയിലെ കട്ടിൽ, അലമാര ഉൾപ്പടെയുള്ള ഫർണിച്ചറുകൾ പൂർണമായും കത്തി നശിച്ചു. ചുമരുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തളിപ്പറന്പ് അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ കെ. ഹരിനാരായണന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. പി.വി. ഗിരീഷ്, അനീഷ് പാലവിള, സി.വി. രവീന്ദ്രന്, രാഗേഷ് പുരുഷോത്തമന് എന്നീ അഗ്നിരക്ഷാ സേനാഗങ്ങളും സംഘത്തിലുണ്ടായിരുന്നു.