Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HousingAssistance

America

156 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ഭ​വ​ന​സ​ഹാ​യ പ​ദ്ധ​തിയുമായി ഇ​ല്ലി​നോ​യി

ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി​യി​ൽ വീ​ട് സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി 156 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ പു​തി​യ ഭ​വ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഗ​വ​ർ​ണ​ർ ജെ.​ബി. പ്രി​റ്റ്സ്ക​ർ പ്ര​ഖ്യാ​പി​ച്ച ഈ ​പ​ദ്ധ​തി​ക​ൾ ഇ​ല്ലി​നോ​യി ഹൗ​സിംഗ് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി​യി​ലൂ​ടെ ന​ട​പ്പാ​ക്കും.

പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം "ഓ​പ്പ​ണിംഗ് ഡോ​ർ​സ്' എ​ന്ന പ​ദ്ധ​തി​യാ​ണ്. ഇ​തി​ലൂ​ടെ യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ​ക്ക് വീ​ടി​ന്‍റെ ഡൗ​ൺ പേ​യ്മെ​ന്‍റി​നോ ക്ലോ​സിംഗ് ചെ​ല​വു​ക​ൾ​ക്കോ 9,000 ഡോ​ള​ർ വ​രെ സ​ഹാ​യം ല​ഭി​ക്കും. നി​ശ്ചി​ത വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചാ​ൽ ഈ ​തു​ക പി​ന്നീ​ട് തി​രി​ച്ച​ട​യ്ക്കേ​ണ്ട​തി​ല്ല.

ആ​ദ്യ​മാ​യി വീ​ട് വാ​ങ്ങു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ല, മ​റ്റ് യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഏ​ക​ദേ​ശം 3,000 പേ​ർ​ക്ക് ഈ ​സ​ഹാ​യം ല​ഭി​ക്കു​മെ​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ.

വി​ദ്യാ​ഭ്യാ​സ വാ​യ്പ​യു​ടെ ബാ​ധ്യ​ത കാ​ര​ണം വീ​ട് വാ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കാ​യി "സ്മാ​ർ​ട്ട്ബൈ' പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ യോ​ഗ്യ​രാ​യ​വ​ർ​ക്ക് വി​ദ്യാ​ഭാ​സ വാ​യ്പ അ​ട​യ്ക്കാ​ൻ 40,000 ഡോ​ള​ർ വ​രെ സ​ഹാ​യ​വും വീ​ടി​ന്‍റെ ഡൗ​ൺ പേ​യ്മെ​ന്‍റി​നോ ക്ലോ​സിംഗ് ചെ​ല​വു​ക​ൾ​ക്കോ 5,000 ഡോ​ള​ർ അ​ധി​ക സ​ഹാ​യ​വും ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യം.

കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും താ​ങ്ങാ​നാ​വു​ന്ന നി​ര​ക്കി​ലു​ള്ള ഭ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​ദ്ധ​തി​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ വി​വി​ധ കൗ​ണ്ടി​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് ഭ​വ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​തി​ലൂ​ടെ പി​ന്തു​ണ ല​ഭി​ക്കു​ക.

സം​സ്ഥാ​ന​ത്ത് ഭ​വ​ന​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി. ഇ​ല്ലി​നോ​യി​യി​ൽ ഇ​പ്പോ​ൾ ഏ​ക​ദേ​ശം 142,000 ഭ​വ​ന​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​ല്ലി​നോ​യി ഹൗ​സിംഗ് ഡെ​വ​ല​പ്മെന്‍റ് അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Latest News

Corehub Up