Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HousingScheme

ന​ഗ​ര​ത്തിൽ വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് പദ്ധതി ഗു​ണ​ഭോ​ക്താ​വി​ന് ബാ​ധ്യ​ത​യാ​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ഗ​​​ര​​​ത്തി​​​ൽ വീ​​​ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കു വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന (ന​​​ഗ​​​രം) പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ടം സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കു​​​ന്പോ​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​വും പ​​​ണം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നു വ്യ​​​വ​​​സ്ഥ.

വീ​​​ട് നി​​​ർ​​​മി​​​ക്കാ​​​ൻ ന​​​ൽ​​​കു​​​ന്ന നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ 1.5 ല​​​ക്ഷം രൂ​​​പ ഗു​​​ണ​​​ഭോ​​​ക്താ​​​വും ന​​​ഗ​​​ര​​​സ​​​ഭ​​​യും ചേ​​​ർ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

നേ​​​ര​​​ത്തെ, നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യും കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ന​​​ഗ​​​ര​​​സ​​​ഭ​​​യും ചേ​​​ർ​​​ന്നു ന​​​ൽ​​​കു​​​ന്ന​​​താ​​​യി​​​രു​​​ന്നു വ്യ​​​വ​​​സ്ഥ. ഇ​​​തോ​​​ടെ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ വീ​​​ട് നി​​​ർ​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കേ​​​ന്ദ്ര വ്യ​​​വ​​​സ്ഥ​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ബാ​​​ധ്യ​​​ത​​​യാ​​​കും. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തു​​​ക്കി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം പ​​​ദ്ധ​​​തി​​​യു​​​ടെ 25 ശ​​​ത​​​മാ​​​നം ഗു​​​ണ​​​ഭോ​​​ക്താ​​​വ് ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് വ്യ​​​വ​​​സ്ഥ. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ ക​​​ണ്ടെ​​​ത്തേ​​​ണ്ടിവ​​​രും.

ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ൾ​​​ക്ക് 50,000 രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും. ഈ ​​​അ​​​നു​​​പാ​​​ത​​​ത്തി​​​ൽ സം​​​സ്ഥാ​​​നം മാ​​​റ്റം വ​​​രു​​​ത്തി​​​യേ​​​ക്കും. ഒ​​​രു വീ​​​ടി​​​ന് അ​​​ർ​​​ഹ​​​നാ​​​യ ഗു​​​ണ​​​ഭോ​​​ക്താ​​​വി​​​ന് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. നേ​​​ര​​​ത്തെ ഇ​​​ത് 50,000 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ 1.5 ല​​​ക്ഷം രൂ​​​പ​​​യും ന​​​ൽ​​​കും. ശേ​​​ഷി​​​ക്കു​​​ന്ന തു​​​ക ന​​​ഗ​​​ര​​​സ​​​ഭ​​​യും ഗു​​​ണ​​​ഭോ​​​ക്താ​​​വും ചേ​​​ർ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് വ്യ​​​വ​​​സ്ഥ.

ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ ധാ​​​ര​​​ണാ​​​പ​​​ത്രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ഒ​​​പ്പു​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​ർ​​​ഹ​​​ത മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 30,000 പേ​​​ർ​​​ക്ക് പി​​​എം​​​എ​​​വൈ​​​യു- ര​​​ണ്ട് പ്ര​​​കാ​​​രം വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കും.

പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ത്ത പ​​​ക്ഷം കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​മാ​​​യി ല​​​ഭി​​​ക്കേ​​​ണ്ട 450 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്ന പി​​​എം​​​എ​​​വൈ (ന​​​ഗ​​​രം) ലൈ​​​ഫ് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം സ്വ​​​ന്ത​​​മാ​​​യി സ്ഥ​​​ല​​​മു​​​ള്ള ഭ​​​വ​​​ന​​​ര​​​ഹി​​​ത ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഒ​​​രു വീ​​​ടി​​​ന് നാ​​​ല് ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 1.50 ല​​​ക്ഷം രൂ​​​പ കേ​​​ന്ദ്ര വി​​​ഹി​​​ത​​​വും 50,000 രൂ​​​പ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​ത​​​വും ര​​​ണ്ടു ല​​​ക്ഷം രൂ​​​പ ന​​​ഗ​​​ര​​​സ​​​ഭാ വി​​​ഹി​​​ത​​​വു​​​മാ​​​ണ്. പ​​​ദ്ധ​​​തി​​​യു​​​ടെ ഒ​​​ന്നാം ഘ​​​ട്ടം വ​​​രു​​​ന്ന സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ര​​​ണ്ടാം​​​ഘ​​​ട്ടം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

വീ​​​ടു​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ടം വേ​​​ണ്ട

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന പ​​​ദ്ധ​​​തി (ന​​​ഗ​​​രം) പ്ര​​​കാ​​​രം നി​​​ർ​​​മി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ടം പ​​​തി​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

പ​​​ദ്ധ​​​തി​​​യു​​​ടെ എം​​​ബ്ലം മാ​​​ത്രം മ​​​തി​​​യെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​വു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഒ​​​പ്പു​​​വ​​​യ്ക്കു​​​ന്ന ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ലു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up