Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houthi Centers

ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം

റി​​​​യാ​​​​ദ്: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​ക്കു​​​​ നേ​​​​രേ ഹൂ​​​​തി വി​​​​മ​​​​ത​​​​ർ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ മേ​​​​ഖ​​​​ല​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷം വീ​​​​ണ്ടും രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്നു. സൗ​​​​ദി സ​​​​ഖ്യ​​​​സേ​​​​ന യെ​​​​മ​​​​നി​​​​ലെ ഹൂ​​​​തി കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ വ്യാ​​​​പ​​​​ക വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ഇ​​​​റാ​​​​ൻ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള ഹൂ​​​​തി​​​​ക​​​​ളു​​​​ടെ ആ​​​​യു​​​​ധ​​​​ക്ക​​​​ട​​​​ത്തി​​​​ന്‍റെ​​​​യും മി​​​​സൈ​​​​ൽ കൈ​​​​മാ​​​​റ്റ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​മെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഹൊ​​​​ദൈ​​​​ദ തു​​​​റ​​​​മു​​​​ഖ​​​​വും സ​​​​മീ​​​​പ​​​​ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് സ​​​​ഖ്യ​​​​സേ​​​​ന പ്ര​​​​ധാ​​​​ന​​​​മാ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ത്. തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി സൗ​​​​ദി​​​​യു​​​​ടെ ചെ​​​​ങ്ക​​​​ട​​​​ൽ തീ​​​​ര​​​​ത്തെ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് ഹൂ​​​​തി​​​​ക​​​​ൾ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ മേ​​​​ഖ​​​​ല​​​​യി​​​​ൽ യു​​​​ദ്ധ​​​​ഭീ​​​​തി ശ​​​​ക്ത​​​​മാ​​​​യി.

സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര നി​​​​ക്ഷേ​​​​പനി​​​​ധി​​​​യാ​​​​യ പ​​​​ബ്ലി​​​​ക് ഇ​​​​ൻ​​​​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് ഫ​​​​ണ്ടി​​​​ന്‍റെ (പി​​​​ഐ​​​​എ​​​​ഫ്) ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ റി​​​​യാ​​​​ദി​​​​ലെ ഉ​​​​യ​​​​രം​​​​ കൂ​​​​ടി​​​​യ കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു​​​​ നേ​​​​രേ ഹൂ​​​​തി​​​​ക​​​​ൾ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് സ​​​​ഖ്യ​​​​സേ​​​​ന​​​​യു​​​​ടെ തി​​​​രി​​​​ച്ച​​​​ടി.

ഹൊ​​​​ദൈ​​​​ദ തു​​​​റ​​​​മു​​​​ഖ​​​​ത്തെ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളും ക​​​​ട​​​​ത്താ​​​​നും കൈ​​​​മാ​​​​റാ​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി സ​​​​ഖ്യ​​​​സേ​​​​നാ വ​​​​ക്താ​​​​വ് തു​​​​ർ​​​​ക്കി അ​​​​ൽ മാ​​​​ലി​​​​കി അ​​​​റി​​​​യി​​​​ച്ചു. സ​​​​ന, സാ​​​​ദ, താ​​​​യി​​​​സ് ഗ​​​​വ​​​​ർ​​​​ണ​​​​റേ​​​​റ്റു​​​​ക​​​​ളി​​​​ലും സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. യെ​​​​മ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ സ​​​​ന​​​​യി​​​​ലെ ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ൽ, ഡ്രോ​​​​ൺ ശേ​​​​ഷി​​​​ക​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ട്ടും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ന്യായീകരിച്ച് യെമൻ മന്ത്രി

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ യെ​​​​മ​​​​നി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ മ​​​​ന്ത്രി സ​​​​ലേം അ​​​​ൽ അ​​​​വ്‌​​​​ല​​​​ഖി ന്യാ​​​​യീ​​​​ക​​​​രി​​​​ച്ചു. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണു ഹൊ​​​​ദൈ​​​​ദ​​​​യി​​​​ൽ സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ക​​​​ള്ള​​​​ക്ക​​​​ട​​​​ത്ത് ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ, പ്ര​​​​ത്യേ​​​​കി​​​​ച്ച് ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ കൈ​​​​മാ​​​​റാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന തു​​​​റ​​​​മു​​​​ഖ​​​​മാ​​​​ണി​​​​തെ​​​​ന്നും സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്ക് തു​​​​റ​​​​മു​​​​ഖ​​​​ത്തെ വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ച​​​​തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ൾ ഹൂ​​​​തി​​​​ക​​​​ളാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

തിരിച്ചടിക്കുമെന്ന് ഹൂ​​​​തി​​​​ക​​​​ൾ

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് ഹൂ​​​​തി​​​​ക​​​​ൾ. സൗ​​​​ദി​​​​യു​​​​ടെ ചെ​​​​ങ്ക​​​​ട​​​​ൽ തീ​​​​ര​​​​ത്തെ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് ഹൂ​​​​തി സൈ​​​​നി​​​​ക വ​​​​ക്താ​​​​വ് യ​​​​ഹ്യ സ​​​​രീ എ​​​​ക്സി​​​​ലൂ​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ഉ​​​​ട​​​​ൻ ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്നും ക​​​​പ്പ​​​​ലു​​​​ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​ സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. വ​​​​രും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളി​​​​ൽ സൈ​​​​നി​​​​ക നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ സൗ​​​​ദി വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​ക്ക, മ​​​​ദീ​​​​ന എ​​​​ന്നീ ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി​​​​യെ മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up