മലപ്പുറം: സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ കാരുണ്യപ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാണെന്നും, അതു നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി എ.പി. അനിൽകുമാർ.
ഓൾ സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ (എഎസ്എഫ്എ) ഇരുപത്തേഴാം സംസ്ഥാന സമ്മേളനം മഞ്ചേരി ആനക്കയത്ത് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്തരിച്ച ഫുട്ബോൾ താരം അസീം കൊറളിയാടന്റെ നാമധേയത്തിലുള്ള സമ്മേളന നഗരിയിൽ മുൻ ഇന്റർനാഷണൽ താരം യു. ഷറഫലി മഞ്ചേരി ബഡ്സ് സ്കൂളിലെ അന്തേവാസികൾക്ക് ടീമുകളുടെ ജഴ്സി നൽകിക്കൊണ്ട് സമ്മേളനത്തിനു തുടക്കം കുറിച്ചു.