Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HugeTurnout

സിജെപി പാർലമെന്‍റ് മാർച്ചിൽ വൻ ജനപങ്കാളിത്തം

ന്യൂ​​​​ഡ​​​​ല്‍​ഹി: നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്ത് കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ര്‍​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍ രാ​​​​ജി വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് മാ​​​​ര്‍​ച്ചി​​​​ലെ ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്തം സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​യും പോ​​​​ലീ​​​​സി​​​​നെ​​​​യും അ​​​​ദ്ഭുത​​​​പ്പെ​​​​ടു​​​​ത്തി.

പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലാ​​​​ളു​​​​ക​​​​ള്‍ സ​​​​മ​​​​ര​​​​ത്തി​​​​നെ​​​​ത്തി. സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ​​​​യും ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ള്‍, ടി​​​​യ​​​​ര്‍ ഗ്യാ​​​​സ് ഷെ​​​​ല്ലു​​​​ക​​​​ള്‍, ലാ​​​​ത്തി​​​​ച്ചാ​​​​ര്‍​ജ്, എന്നിവയും മ​​​​ഴയു മെല്ലാം അ​​​​വ​​​​ഗ​​​​ണി​​​​ച്ചെ​​​​ത്തി​​​​യ പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ങ്ങി​​​​യ ജ​​​ന​​​ക്കൂ​​​ട്ടം വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​ട്ടും പി​​​​ന്തി​​​​യാ​​​​ന്‍ ത​​​​യാ​​​​റാ​​​​കാ​​​​തെ തു​​​​ട​​​​ര്‍​ന്ന​​​​തും പോ​​​​ലീ​​​​സി​​​​നെ വെ​​​​ട്ടി​​​​ലാ​​​​ക്കി. നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നോ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു നീ​​​​ക്കാ​​​​നോ പോ​​​​ലും ക​​​​ഴി​​​​യാ​​​​ത്ത​​​​ത്ര വ​​​​ന്‍ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​ത്.

സോ​​​​നം വാം​​​​ഗ്ചു​​​​ക് നി​​​​രാ​​​​ഹാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ള്‍ പ​​​​ല​​​​മ​​​​ട​​​​ങ്ങ് ജ​​​​ന​​​​പി​​​​ന്തു​​​​ണ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​മ​​​​ര​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി ഉ​​​​ണ്ടാ​​​​യ​​​​ത്. വാം​​​​ഗ്ചു​​​​കിനെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു നീ​​​​ക്കി​​​​യ​​​ശേ​​​​ഷം ശ​​​​നി​​​​യാ​​​​ഴ്ച​​​​യും ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യും ജ​​​​ന്ത​​​​ര്‍ മ​​​​ന്ത​​​​റി​​​​ലെ സ​​​​മ​​​​ര​​​​പ്പ​​​​ന്ത​​​​ലി​​​​ലേ​​​​ക്ക് വ​​​​ന്‍ ജ​​​​ന​​​​പ്ര​​​​വാ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു.

ഡ​​​​ല്‍​ഹി​​​​യി​​​​ലും വി​​​​ദൂ​​​​ര സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും​​​നി​​​​ന്നു​​​​മു​​​​ള്ള ഡോ​​​ക്‌​​​ട​​​​ര്‍​മാ​​​​റും ഐ​​​​ഐ​​​​ടി, ഐ​​​​ഐ​​​​എം അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പേ​​​ർ സ​​​​മ​​​​ര​​​​ക്കാ​​​​ര്‍​ക്ക് പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യെ​​​​ത്തി. കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം നി​​​​ര​​​​വ​​​​ധി മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും അ​​​​നു​​​​ഭാ​​​​വം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​നാ​​​​യി സ​​​​മ​​​​ര​​​​പ്പ​​​​ന്ത​​​​ലി​​​​ലെ​​​​ത്തി.

നി​​​​ര്‍​ഭ​​​​യ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രേ ദേ​​​​ശീയ ​​​ത​​​​ല​​​​സ്ഥാ​​​​നം ക​​​​ണ്ട​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വും ശ​​​​ക്തി​​​​പ്രാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. മോ​​​​ദി അ​​​​നു​​​​കൂ​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വാ​​​​ര്‍​ത്ത മു​​​​ക്കു​​​​ക​​​​യോ അ​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യി ചെ​​​​റു​​​​താ​​​​യി കൊ​​​​ടു​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടും സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സി​​​​ജെ​​​​പി ആ​​​​ളെ കൂ​​​​ട്ടി​​​​യ​​​​ത്.

വി​​​​ദ്യാ​​​​ര്‍​ഥി​​​പ്ര​​​​തി​​​​ഷേ​​​​ധം ഇ​​​​നി​​​​യും ശ​​​​ക്തി​​​​പ്രാ​​​​പി​​​​ച്ചാ​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​മാ​​​​ണെ​​​​ന്നും എ​​​​ത്ര​​​​യും വേ​​​​ഗം അ​​​​മ​​​​ര്‍​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ട്.

പാ​ര്‍​ല​മെ​ന്‍റ് ക​വാ​ടങ്ങൾ അടച്ചിട്ടു

ന്യൂ​​​​ഡ​​​​ല്‍​ഹി: നീ​​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യ്‌​​​​ക്കെ​​​​തി​​​​രേ യു​​​​വ​​​​തീ​​​യു​​​​വാ​​​​ക്ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ പാ​​​​ര്‍​ല​​​​മെ​​​ന്‍റ് മാ​​​​ര്‍​ച്ച് നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ​​​​യും ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ളും അ​​​​ട​​​​ക്ക​​​​മു​​​​ള്ള എ​​​​ല്ലാ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും മ​​​​റി​​​​ക​​​​ട​​​​ന്നു പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് ഗേ​​​​റ്റി​​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​ന്‍റെ എ​​​​ല്ലാ ക​​​​വാ​​​​ട​​​​ങ്ങ​​​​ളും ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം അ​​​​ട​​​​ച്ചി​​​​ട്ടു.

2001ലെ ​​​​പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​യാ​​​​ണു സു​​​​ര​​​​ക്ഷ​​​​യു​​​​ടെ പേ​​​​രി​​​​ല്‍ പ​​​​ക​​​​ല്‍​സ​​​​മ​​​​യ​​​​ത്ത് പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​ന്‍റെ എ​​​​ല്ലാ ഗേ​​​​റ്റു​​​​ക​​​​ളും ഒ​​​​രേ​​​​സ​​​​മ​​​​യം അ​​​​ട​​​​ച്ചി​​​​ട്ട​​​​തെ​​​​ന്ന് മു​​​​തി​​​​ര്‍​ന്ന എം​​​​പി​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

എം​​​​പി​​​​മാ​​​​ര്‍, പ​​​​ത്ര​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍, സ​​​​ന്ദ​​​​ര്‍​ശ​​​​ക​​​​ര്‍ എ​​​ന്നി​​​വ​​​രെ​​​ല്ലാ​​​ം പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് സ​​​​മു​​​ച്ച​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​നാ​​​​കാ​​​​തെ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം കു​​​​ടു​​​​ങ്ങി. ലോ​​​​ക്‌​​​​സ​​​​ഭ​​​​യും രാ​​​​ജ്യ​​​​സ​​​​ഭ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ ബ​​​​ഹ​​​​ള​​​​ത്തി​​​​ല്‍ പ​​​​ല​​​​ത​​​​വ​​​​ണ നി​​​​ര്‍​ത്തി​​​​വ​​​​ച്ച​​​​തി​​​​നാ​​​​ലും ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​മാ​​​​യി മ​​​​ന്ത്രി​​​​മാ​​​​രും എം​​​​പി​​​​മാ​​​​രും പു​​​​റ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​യി​​​​രു​​​​ന്നു ഗേ​​​​റ്റ​​​​ട​​​​യ്ക്ക​​​​ല്‍.

Latest News

Corehub Up