Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human Harmony

സാംസ്‌കാരിക സമ്മേളനം മാനവമൈത്രീ സംഗമമായി

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്കാ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ട്ടി​ല്‍ മാ​ന​വ​മൈ​ത്രീ​സം​ഗ​മ​മാ​യി.

ആ​ത്മീ​യ​ത​യും വി​ശ്വാ​സ പാ​ര​മ്പ​ര്യ​ങ്ങ​ളും സം​ഗ​മി​ക്കു​ന്ന പാ​റേ​ല്‍ പള്ളി​യു​ടെ അ​ങ്ക​ണ​ത്തി​ലാ​ണ് ദേ​ശ​ത്തി​ന്‍റെ ഓ​ര്‍മ​ക​ളു​ടെ ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന മ​ഹ​ത്താ​യ സ​മ്മേ​ള​നം ന​ട​ന്ന​ത്. ആ​ത്മീ​യ, സാ​മു​ദാ​യി​ക, രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ള്‍ സം​ഗ​മി​ച്ച സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. വി​ശി​ഷ്‌​ടാ​തി​ഥി​ക​ള്‍ പാ​റേ​ല്‍ പ​ള്ളി​യും പാ​റേ​ല്‍മാ​താ​വു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം പ​ങ്കു​വ​ച്ച​ത് സ​മ്മേ​ള​ന​ത്തെ ഹൃ​ദ്യ​മാ​ക്കി. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ സാ​ക്ഷി​ക​ളാ​യി.

ബ​സി​ലി​ക്കാ റെ​ക്‌​ട​ര്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി​യു​ടെ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് പ്രൗ​ഢ​മാ​യ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്. നി​ര്‍മാ​ണം​പൂ​ര്‍ത്തി​യാ​ക്കി​യ പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്കാ ജാ​തി​മ​ത വ​ര്‍ഗ ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍ക്കും​വേ​ണ്ടി​യു​ള്ള ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​വ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ പ​രി​സ​ര​മാ​ണ് പാ​റേ​ൽ പ​ള്ളി​യെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​വ​ഗി​രി​മ​ഠം ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി ഋ​തം​ബ​രാ​ന​ന്ദ, ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ.​പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള, ശ​ശി ത​രൂ​ര്‍ എം​പി, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, വി​നു ജോ​ബ് എം​എ​ല്‍എ, മു​ന്‍മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ജോ​മി ജോ​സ​ഫ്, എ​ന്‍എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് കു​മാ​ര്‍, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ശോ​ഭ​ന വി​ശ്വം​ഭ​ര​ന്‍, ജോ​യി​ന്‍റ് ക​ണ്‍വീ​ന​ര്‍ ഡോ. ​റൂ​ബി​ള്‍ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നു​മു​മ്പ് മു​ഖ്യ​മ​ന്ത്രി​യും വി​ശി​ഷ്‌​ടാ​തി​ഥി​ക​ളും ബ​സി​ലി​ക്ക സ​ന്ദ​ര്‍ശി​ച്ചു.

എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ൽ​എ, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്, അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍, മോ​ണ്‍. ജോ​ണ്‍ തെ​ക്കേ​ക്ക​ര, ചാ​ന്‍സ​ല​ര്‍ ഫാ. ​ജോ​ര്‍ജ് പു​തു​മ​ന​മൂ​ഴി​യി​ല്‍, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​ആ​ന്‍റ​ണി മാ​ളേ​യ്ക്ക​ല്‍, ബ​സി​ലി​ക്കാ വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ. ​റ്റെ​ജി പു​തു​വീ​ട്ടി​ക്ക​ളം എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up