Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HumanRightsRights

പാക് മനുഷ്യാവകാശ ദന്പതികൾക്ക് പത്തു വർഷം തടവുശിക്ഷ

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ​​​​പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ പ്ര​​​​മു​​​​ഖ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ഇ​​​​മാം മ​​​​സാ​​​​റി​​​​ക്കും ഭ​​​​ർ​​​​ത്താ​​​​വ് ഹാ​​​​ദി അ​​​​ലി ഛത്ത​​​​യ്ക്കും പ​​​​ത്തു വ​​​​ർ​​​​ഷം ത​​​​ട​​​​വ്. ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ന്പ് ഒ​​​​രു ക്രി​​​​ക്ക​​​​റ്റ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള റോ​​​​ഡ് ബ്ലോ​​​​ക് നീ​​​​ക്കി എ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണു തീ​​​​വ്ര​​​​വാ​​​​ദ​​​​വി​​​​രു​​​​ദ്ധ കോ​​​​ട​​​​തി ഇ​​​​ത്ര വ​​​​ലി​​​​യ ശി​​​​ക്ഷ ന​​​​ല്കി​​​​യ​​​​ത്.

പാ​​​​ക് ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തു​​​​ന്ന സൈ​​ന്യ​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്ക് നേ​​​​ര​​​​ത്തേ 17 വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വു​​​​ശി​​​​ക്ഷ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഓ​​​​ഗ​​​​സ്റ്റി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഈ ​​​​ശി​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി. എ​​​​ന്നാ​​​​ൽ ഇ​​​​വ​​​​ർ ജ​​​​യി​​​​ൽ​​​​മോ​​​​ചി​​​​ത​​​​രാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് പൊ​​​​ലി​​​​സ് വീ​​​​ണ്ടും അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ദ​​​​ന്പ​​​​തി​​​​ക​​​​ൾ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി റാ​​​​വ​​​​ൽ​​​​പി​​​​ണ്ഡി​​​​യി​​​​ലെ അ​​​​ഡ്യാ​​​​ല ജ​​​​യി​​​​ലി​​​​ലാ​​​​ണ്.

2024 ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് ക്രി​​​​ക്ക​​​​റ്റ് ടീ​​​​മി​​​​ന്‍റെ പാ​​​​ക് പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ കേ​​​​സി​​​​നാ​​​​ധാ​​​​ര​​​​മാ​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ക​​​​ളി​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലെ റോ​​​ഡ് ബ്ലോ​​​ക്ക് ചെ​​​യ്ത് പൊ​​​​ലി​​സ് സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന വ​​​​സ്തു​​​​ക്ക​​​​ൾ ദ​​​​ന്പ​​​​തി​​​​ക​​​​ൾ നീ​​​​ക്കി​​​​യ​​​​ത്രേ.

പൊ​​​​ലി​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കു ത​​​​ട​​​​സ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​​​ൽ ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്കു​​​​മേ​​​​ൽ ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കോ​​​​ട​​​​തി വി​​​ധി​​​യെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

Latest News

Corehub Up