Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HumanrightsViolations

എ​സി​എ​ൻ റി​പ്പോ​ർ​ട്ട്: ലോ​ക​മെ​മ്പാ​ടും 22 കോ​ടി ക്രൈ​സ്ത​വ​ർ ക​ടു​ത്ത പീ​ഡ​നം നേ​രി​ടു​ന്നു

വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക​മെ​മ്പാ​ടു​മാ​യി 22 കോ​ടി​യി​ല​ധി​കം ക്രൈ​സ്ത​വ​വി​ശ്വാ​സി​ക​ൾ ക​ടു​ത്ത പീ​ഡ​ന​ങ്ങ​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​ന്ന​താ​യി അ​ന്താ​രാ​ഷ്‌​ട്ര ക​ത്തോ​ലി​ക്കാ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ 'എ​യ്ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ്' (എ​സി​എ​ൻ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. സം​ഘ​ട​ന​യു​ടെ ‘പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രും വി​സ്മ​രി​ക്ക​പ്പെ​ടു​ന്ന​വ​രും: 2024–2026’ എ​ന്ന റി​പ്പോ​ർ​ട്ടി​ലാ​ണു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ 41.3 കോ​ടി ക്രൈ​സ്ത​വ​ർ ക​ടു​ത്ത മ​ത​സ്വാ​ത​ന്ത്ര്യ ലം​ഘ​ന​ങ്ങ​ൾ നേ​രി​ടു​മ്പോ​ൾ, പ​ഠ​നം ന​ട​ത്തി​യ 18 രാ​ജ്യ​ങ്ങ​ളി​ൽ 55 ശ​ത​മാ​ന​ത്തി​ലും സ്ഥി​തി​ഗ​തി​ക​ൾ മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ ദ​യ​നീ​യ​മാ​യി. ഒ​രു രാ​ജ്യ​ത്തു​പോ​ലും സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​താ​ണു പ​ഠ​ന​ത്തി​ന്‍റെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. പാ​ക്കി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി ഷ​ഹ​ബാ​സ് ഭ​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ പീ​റ്റ​ർ ഭ​ട്ടി​യാ​ണ് റി​പ്പോ​ർ​ട്ടി​ന്‍റെ ആ​മു​ഖം എ​ഴു​തി​യി​രി​ക്കു​ന്ന​ത്. മ​ത​ത്തി​ന്‍റെ പേ​രി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ​ക്കാ​യി ലോ​കം എ​ന്തു ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു.

സ​ബ് സ​ഹാ​റ​ൻ ആ​ഫ്രി​ക്ക: തീ​വ്ര​വാ​ദ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം

സ​ബ് സ​ഹാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​ണു ക്രൈ​സ്ത​വ വി​രു​ദ്ധ അ​ക്ര​മ​ങ്ങ​ളു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള ഭീ​ക​ര​വാ​ദ സൂ​ചി​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ക്ര​മം നേ​രി​ടു​ന്ന പ​ത്തു രാ​ജ്യ​ങ്ങ​ളി​ൽ ആ​റെ​ണ്ണ​വും (ബ​ർ​ക്കി​നാ​ഫാ​സോ, നൈ​ജ​ർ, നൈ​ജീ​രി​യ, മാ​ലി, സൊ​മാ​ലി​യ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ) ഈ ​മേ​ഖ​ല​യി​ലാ​ണ്.

നൈ​ജീ​രി​യ​യി​ലെ മി​ഡി​ൽ ബെ​ൽ​റ്റി​ൽ ഫു​ലാ​നി തീ​വ്ര​വാ​ദി​ക​ളും വം​ശീ​യ ഗ്രൂ​പ്പു​ക​ളും ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ മൂ​ലം 35 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​യി. യെ​ലെ​വാ​റ്റ​യി​ൽ ഒ​രൊ​റ്റ രാ​ത്രി​കൊ​ണ്ട് മു​ന്നൂ​റോ​ളം ക്രൈ​സ്ത​വ​രെ​യാ​ണ് വെ​ട്ടി​യും ജീ​വ​നോ​ടെ ക​ത്തി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്.
ബ​ർ​ക്കി​നാ ഫാ​സോ​യു​ടെ 40 ശ​ത​മാ​ന​ത്തോ​ളം ഭാ​ഗം അ​ൽ-​ക്വ​യ്ദ ബ​ന്ധ​മു​ള്ള ജി​ഹാ​ദി ഗ്രൂ​പ്പു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. നൂ​ന രൂ​പ​ത​യി​ൽ 26 ക്രൈ​സ്ത​വ​യു​വാ​ക്ക​ളെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഇ​തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്നു.

മാ​ലി​യി​ലും മൊ​സാം​ബി​ക്കി​ലും പ്രാ​ർ​ഥ​നാ​ല​യ​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും നി​ർ​ബ​ന്ധി​ത ആ​ചാ​ര​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. മൊ​സാം​ബി​ക്കി​ലെ കാ​ബോ ഡെ​ൽ​ഗാ​ഡോ​യി​ൽ 2017 മു​ത​ൽ ആ​യി​ര​ത്തി​ല​ധി​കം ക്രൈ​സ്ത​വ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​യാ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

ഏ​ഷ്യ​യി​ലും ലാ​റ്റി​ന​മേ​രി​ക്ക​യി​ലും അ​ടി​ച്ച​മ​ർ​ത്ത​ൽ

ഏ​ഷ്യ​ൻ, ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ തീ​വ്ര ദേ​ശീ​യ​ത​യും ഭ​ര​ണ​കൂ​ട അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​മാ​ണ് വി​ശ്വാ​സി​ക​ൾ​ക്കു വെ​ല്ലു​വി​ളി​യാ​കു​ന്ന​ത്.
ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ ഭ​ര​ണ​കൂ​ട​ത്തി​നു ഭീ​ഷ​ണി​യാ​യി കാ​ണു​ന്ന ഉ​ത്ത​ര​കൊ​റി​യ​യി​ൽ ബൈ​ബി​ൾ കൈ​വ​ശം വ​യ്ക്കു​ന്ന​തും പ്രാ​ർ​ഥി​ക്കു​ന്ന​തും ത​ട​വ​റ​യ്ക്കോ വ​ധ​ശി​ക്ഷ​യ്ക്കോ കാ​ര​ണ​മാ​കു​ന്നു. ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളി​ലു​ള്ള 1,90,000 ആ​ളു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക്രൈ​സ്ത​വ​രാ​ണ്.

ചൈ​ന​യി​ൽ ഡി​ജി​റ്റ​ൽ നി​രീ​ക്ഷ​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചും അ​നു​മ​തി​യി​ല്ലാ​ത്ത പ്രാ​ർ​ഥ​ന​ക​ൾ നി​രോ​ധി​ച്ചും മ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്. നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ത്ത പ​ള്ളി​ക​ൾ ത​ക​ർ​ക്കു​ക​യും വി​ശ്വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

ഇ​ന്ത്യ​യി​ൽ 700ല​ധി​കം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ

ഇ​ന്ത്യ​യി​ലും പാ​ക്കി​സ്ഥാ​നി​ലും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ മ​ത​തീ​വ്ര​വാ​ദ​വും തീ​വ്ര​ദേ​ശീ​യ​ത​യും മൂ​ല​മു​ണ്ടാ​കു​ന്ന അ​സ​ഹി​ഷ്ണു​ത​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.
ഇ​ന്ത്യ​യി​ൽ തീ​വ്ര ഹി​ന്ദു​ത്വ പ്ര​സം​ഗ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​നെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

2025ൽ ​മാ​ത്രം എ​ഴു​നൂ​റി​ല​ധി​കം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ർ​ശ​ന​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളും ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്. ക്രി​സ്തീ​യ ആ​രാ​ധ​ന​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക, വി​ശ്വാ​സി​ക​ളെ കാ​യി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക, ക്രി​സ്ത്യ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ നി​ഷേ​ധി​ക്കു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ല്ല​റ​ക​ളി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ക്കാ​ൻ​പോ​ലും ആ​ളു​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യി.

പാ​ക്കി​സ്ഥാ​നി​ൽ കോ​ട​തി​ക​ളും അ​ക്ര​മി​ക​ൾ​ക്കൊ​പ്പം

പാ​ക്കി​സ്ഥാ​നി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം, നി​ർ​ബ​ന്ധി​ത വി​വാ​ഹം എ​ന്നി​വ​യാ​ണു പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളാ​യി റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ഇ​സ്‌​ലാ​മി​ക നി​യ​മ​ങ്ങ​ളു​ടെ ചി​ല വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​ക്കൊ​ണ്ട് കോ​ട​തി​ക​ൾ​പ്പോ​ലും ചി​ല​പ്പോ​ഴൊ​ക്കെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സി​റി​യ​യി​ൽ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ടെ സാ​ന്നി​ധ്യം ആ​ശ​ങ്ക കൂ​ട്ടു​ന്നു. ഡ​മാ​സ്ക​സി​ലെ മാ​ർ ഏ​ലി​യാ​സ് പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ക്ക​രാ​ഗ്വ​യി​ൽ ഡാ​നി​യ​ൽ ഒ​ർ​ട്ടേ​ഗ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ടം സ​ഭ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും വൈ​ദി​ക​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യു​ന്നു. രാ​ജ്യ​ത്തേ​ക്ക് ബൈ​ബി​ളു​മാ​യി പ്ര​വേ​ശി​ക്കു​ന്ന​ത് പോ​ലും ഇ​വി​ടെ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹ​ത്തി​ന്‍റെ അ​വ​ഗ​ണ​ന

ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ ഭീ​ക​ര​ത​യേ​ക്കാ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ് അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന കു​റ​ഞ്ഞ പ​രി​ഗ​ണ​ന​യെ​ന്ന് 'എ​യ്ഡ് ടു ​ദി ച​ർ​ച്ച് ഇ​ൻ നീ​ഡ്' റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

നൈ​ജീ​രി​യ​യി​ലോ സി​റി​യ​യി​ലോ ഒ​രു പ​ള്ളി അ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ൾ, അ​ത് വെ​റു​മൊ​രു വം​ശീ​യ സം​ഘ​ർ​ഷ​മാ​യോ ഭൂ​മി​ക്കും ജ​ല​ത്തി​നും വേ​ണ്ടി​യു​ള്ള ത​ർ​ക്ക​മാ​യോ ഭൗ​മ​രാ​ഷ്‌​ട്രീ​യ അ​സ്ഥി​ര​ത​യാ​യോ ചി​ത്രീ​ക​രി​ക്കാ​നാ​ണു മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്.

അ​ക്ര​മി​ക​ളും ഇ​ര​ക​ളും മ​തം ത​ന്നെ​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി പ​റ​യു​മ്പോ​ഴും സം​ഭ​വ​ങ്ങ​ളു​ടെ മ​ത​പ​ര​മാ​യ വ​ശം മൂ​ടി​വ​യ്ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് വി​മ​ർ​ശി​ക്കു​ന്നു. ഇ​ത്ത​രം സ​മീ​പ​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യി ജീ​വി​ക്കു​ന്ന ക്രൈ​സ്ത​വ​രു​ടെ യ​ഥാ​ർ​ഥ അ​വ​സ്ഥ ലോ​ക​ത്തി​നു​മു​ന്നി​ൽ മ​റ​ച്ചു​വ​യ്ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു. അ​തേ​സ​മ​യം, ത​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന വി​ശ്വാ​സ​വും പ്രാ​ർ​ഥ​ന​യു​മാ​ണ് ത​ങ്ങ​ൾ​ക്കു ക​രു​ത്ത് ന​ൽ​കു​ന്ന​തെന്നു പീ​ഡ​ന​ങ്ങ​ളെ അ​തി​ജീ​വി​ച്ച​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

Latest News

Corehub Up