Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hungery

കഴിഞ്ഞ വർഷം പട്ടിണിയിൽ 64.5 കോടി ജനങ്ങൾ

റോം: ​​​ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മാ​​​യി ഏ​​​ക​​​ദേ​​​ശം 64.5 കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ (ആ​​​ഗോ​​​ള ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 7.8%) ദാ​​​രി​​​ദ്ര്യം അ​​​നു​​​ഭ​​​വി​​​ച്ച​​​താ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ പു​​​തി​​​യ റി​​​പ്പോ​​​ർ​​​ട്ട്.

യു​​​എ​​​ന്നി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള റോം ​​​ആ​​​സ്ഥാ​​​ന​​​മാ​​​യ ഫു​​​ഡ് ആ​​​ൻ​​​ഡ് അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ, വേ​​​ൾ​​​ഡ് ഫു​​​ഡ് പ്രോ​​​ഗ്രാം, വേ​​​ൾ​​​ഡ് ഹെ​​​ൽ​​​ത്ത് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ, യു​​​എ​​​ൻ ചി​​​ൽ​​​ഡ്ര​​​ൻ​​​സ് ഫ​​​ണ്ട്, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫ​​​ണ്ട് ഫോ​​​ർ അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​റ​​​ൽ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് എ​​​ന്നീ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ചേ​​​ർ​​​ന്നു ത​​​യാ​​​റാ​​​ക്കി​​​യ ‘ലോ​​​ക​​​ത്തി​​​ലെ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​​യും പോ​​​ഷ​​​കാ​​​ഹാ​​​ര നി​​​ല​​​യും’ എ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ളു​​​ള്ള​​​ത്. മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് പ​​​ട്ടി​​​ണി അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം നേ​​​രി​​​യ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

2024നേ​​​ക്കാ​​​ൾ 1.4 കോ​​​ടി ആ​​​ളു​​​ക​​​ളും 2022ലെ ​​​ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ 4.3 കോ​​​ടി ആ​​​ളു​​​ക​​​ളും കു​​​റ​​​വാ​​​ണ് 2025ൽ ​​​പ​​​ട്ടി​​​ണി നേ​​​രി​​​ട്ട​​​ത്. പ്ര​​​ത്യേ​​​കി​​​ച്ച് തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലും തെ​​​ക്ക​​​ൻ ഏ​​​ഷ്യ​​​യി​​​ലും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​യി.എ​​​ങ്കി​​​ലും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് യു​​​എ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്നു.

ആ​​​ഫ്രി​​​ക്ക​​​യി​​​ൽ അ​​​ഞ്ചി​​​ൽ ഒ​​​രാ​​​ൾ വീ​​​തം (30.9 കോ​​​ടി ആ​​​ളു​​​ക​​​ൾ) ഇ​​​പ്പോ​​​ഴും പ​​​ട്ടി​​​ണി​​​യി​​​ലാ​​​ണ്. കു​​​ട്ടി​​​ക​​​ളി​​​ലെ പോ​​​ഷ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വും സ്ത്രീ​​​ക​​​ളി​​​ലെ വി​​​ള​​​ർ​​​ച്ച​​​യും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ൽ​​​ത്ത​​​ന്നെ തു​​​ട​​​രു​​​ന്നു.

ഭൗ​​​മ​​​രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ, ഇ​​​ന്ധ​​​ന-​​​വ​​​ളം വി​​​ല​​​വ​​​ർ​​​ധ​​​ന​​​വ്, എ​​​ൽ നി​​​നോ പോ​​​ലു​​​ള്ള കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ നി​​​ല​​​വി​​​ലെ പു​​​രോ​​​ഗ​​​തി​​​ക്കു ഭീ​​​ഷ​​​ണി​​​യാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

അ​​​തി​​​നാ​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക-​​​സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കാ​​​നും കൃ​​​ഷി-​​​സം​​​ഭ​​​ര​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നും ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് യു​​​എ​​​ൻ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up