Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hybrid Cannabis

18 കോ​ടി​യു​ടെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട: പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ, മു​ഖ്യ ക​ണ്ണി​ക​ളെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്നും 18 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ല്‍ ദ​മ്പ​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വൈ​പ്പി​ന്‍ ഞാ​റ​ക്ക​ല്‍ മാ​നാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി ആ​യു​ഷ് (39), ഭാ​ര്യ അ​നി​ക (30) എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ​ത്. ​ഇ​വ​രെ പോ​ലീ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും.

വ​ലി​യ ല​ഹ​രി മാ​ഫി​യ​യു​ടെ ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ എ​ന്നാ​ണ് വി​വ​രം. സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​രു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. പ്ര​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ഈ ​ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ളെ ഏ​റ്റ​വും അ​ടു​ത്ത ദി​വ​സം ത​ന്നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് ന​ൽ​കും. സ​മീ​പ​കാ​ല​ത്ത് കേ​ര​ള​ത്തി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണി​ത്. പെ​രു​മ്പാ​വൂ​ര്‍ മാ​റ​മ്പ​ള്ളി​യി​ല്‍ വ​ച്ച് ആ​യു​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ത​ട​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 16 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

 

Kerala

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി മൂ​ന്നുപേ​ർ പി​ടി​യി​ൽ

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി യു​​​​വ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു യാ​​​​ത്ര​​​​ക്കാ​​​​രെ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് റ​​​​വ​​​​ന്യൂ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് (ഡി​​​​ആ​​​​ർ​​​​ഐ) വി​​​​ഭാ​​​​ഗം പി​​​​ടി​​​​കൂ​​​​ടി.

എ​​​​രു​​​​മേ​​​​ലി സ്വ​​​​ദേ​​​​ശി ഷ​​​​ഹി​​​​ൽ ബ​​​​ഷീ​​​​ർ, ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട സ്വ​​​​ദേ​​​​ശി അ​​​​ബു സ​​​​ലിം, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി​​​​നി അ​​​​ൽ​​​​ഫാ​​​​ന എ​​​​ന്നി​​​​വ​​​​രാ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. 7.5 കോ​​​​ടി രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന 7.6 കി​​​​ലോ​​​​ഗ്രാം ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വ് ഇ​​​​വ​​​​രി​​​ൽ​​​നി​​​ന്ന് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത

 

 

 

Kerala

ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​യ ഹൈ​ബ്രി‍​ഡ് ക​ഞ്ചാ​വ് കേ​സ്: എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ച്ചി: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സം​വി​ധാ​യ​ക​രാ​യ ഖാ​ലി​ദ് റ​ഹ്മാ​ൻ, അ​ഷ്റ​ഫ് ഹം​സ, കാ​മ​റാ​മാ​ൻ സ​മീ​ർ താ​ഹി​ർ, ഇ​വ​രു​ടെ സു​ഹൃ​ത്ത് ഷാ​ലി​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 27-ന് ​രാ​ത്രി​യി​ൽ മ​റൈ​ൻ​ഡ്രൈ​വി​ലെ ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് 1.63 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഫ്ലാ​റ്റി​ൽ ല​ഹ​രി പാ​ർ​ട്ടി​ക​ൾ ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന.

ഫ്ലാ​റ്റി​ന്‍റെ ഉ​ട​മ സ​മീ​ർ താ​ഹി​റാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്ത്‌ പ്ര​തി​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​യാ​ളെ​ക്കു​റി​ച്ച് മൊ​ഴി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ല​ഹ​രി​പ​ദാ​ർ​ഥ നി​രോ​ധ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം.

Latest News

Corehub Up