Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hydrogen Bus

ഹൈഡ്രജന്‍ ബസുകള്‍ സ്വന്തമാക്കാന്‍ സിയാല്‍; പദ്ധതിക്കായി 8.7 കോടി രൂപയുടെ ധനസഹായം

കൊ​ച്ചി: സൗ​രോ​ര്‍​ജ്ജ​ത്തി​ല്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മെ​ന്ന പ​ദ​വി​ക്ക് പി​ന്നാ​ലെ, യാ​ത്ര​ക്കാ​ര്‍​ക്കാ​യി ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മാ​കാ​ന്‍ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം . ഹ​രി​ത ഊ​ര്‍​ജ്ജ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചു​വ​ടു​വെ​പ്പി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ളാ​ണ് സി​യാ​ല്‍ പു​റ​ത്തി​റ​ക്കു​ന്ന​ത്.

കേ​ര​ള ഹൈ​ഡ്ര​ജ​ന്‍ വാ​ലി ഇ​ന്നൊ​വേ​ഷ​ന്‍ ക്ല​സ്റ്റ​ര്‍ ഫൗ​ണ്ടേ​ഷ​നും സി​യാ​ലും ത​മ്മി​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഇ​ത് സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു. സി​യാ​ലി​ലെ 0484 എ​യ്‌​റോ ലോ​ഞ്ചി​ല്‍ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യും വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വും പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഈ ​പ​ദ്ധ​തി​ക്ക് കെ-​എ​ച്ച്.​വി.​ഐ.​സി ഫൗ​ണ്ടേ​ഷ​ന്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കും. ഒ​രു ബ​സി​ന് 2.90 കോ​ടി രൂ​പ വീ​തം മൂ​ന്ന് ബ​സു​ക​ള്‍​ക്കാ​യി ആ​കെ 8.7 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബ​സു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സി​യാ​ലി​നാ​യി​രി​ക്കും. സ​ര്‍​വീ​സ് റൂ​ട്ടു​ക​ളും മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സി​യാ​ല്‍ നേ​രി​ട്ട് തീ​രു​മാ​നി​ക്കും. അ​ടു​ത്ത 12 മാ​സ​ത്തി​നു​ള്ളി​ല്‍ ബ​സു​ക​ള്‍ വാ​ങ്ങി സ​ര്‍​വീ​സ് തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സി​യാ​ലും ബി.​പി.​സി.​എ​ല്ലും ചേ​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് സ്ഥാ​പി​ക്കു​ന്ന ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പ്ലാ​ന്റി​ല്‍ നി​ന്നാ​യി​രി​ക്കും ബ​സു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം ല​ഭി​ക്കു​ക. ഇ​തി​നാ​യു​ള്ള അ​നു​മ​തി​ക​ള്‍ നേ​ര​ത്തെ ത​ന്നെ ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലെ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി സ​ഹാ​യി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി 2025-ല്‍ ​ഒ​രു പ്രോ​ട്ടോ​ടൈ​പ്പ് ബ​സ് സി​യാ​ലി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു. കേ​ര​ള​ത്തെ ഒ​രു 'ഹൈ​ഡ്ര​ജ​ന്‍ ഹ​ബ്ബ്' ആ​ക്കി മാ​റ്റാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗം കൂ​ടി​യാ​ണി​ത്.

Latest News

Corehub Up