Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICARNIHSAD

പ​ക്ഷി​പ്പ​നി​ക്ക് ഇ​ന്ത്യ​യു​ടെ ക​ടി​ഞ്ഞാ​ൺ; പൗൾട്രി ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം

പ​ക്ഷി​പ്പ​നി​ക്കെ​തി​രേ വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ. പൗ​ൾ​ട്രി മേ​ഖ​ല​യ്ക്കു സു​ര​ക്ഷാ​ക​വ​ച​മാ​കു​ന്ന വാ​ക്സി​ൻ ന​വം​ബ​ർ ഇ​രു​പ​തി​നു രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ക്കും. ഭോ​പ്പാ​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നാ​ണ് വാ​ക്സി​ൻ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ദീ​ർ​ഘ​നാ​ളാ​യു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​മാ​യി​രു​ന്നു പ​ക്ഷി​പ്പ​നി വാ​ക്സി​ൻ. എ​ച്ച്5​ എ​ൻ1 വൈ​റ​സി​നെ​തി​രാ​യു​ള്ള വാ​ക്സി​ൻ ഗ​വേ​ഷ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് ഭോ​പ്പാ​ൽ ആ​സ്ഥാ​ന​മാ​യു​ള്ള ഐ​സി​എ​ആ​ർ - നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ൽ ഡി​സീ​സ​സ് ആ​ണ്.

രാ​ജ്യ​ത്തു പ​ക്ഷി​പ്പ​നി വീ​ണ്ടും ആ​ശ​ങ്ക​യാ​കു​ക​യും കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു വാ​ക്സി​ൻ എ​ന്ന സു​പ്ര​ധാ​ന​നേ​ട്ടം രാ​ജ്യം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലും അ​യ​ൽ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ലും ‌അ​ടു​ത്തി​ടെ പ​ട​ർ​ന്നു​പി​ടി​ച്ച പ​ക്ഷി​പ്പ​നി കോ​ഴി​വ​ള​ർ​ത്ത​ൽ മേ​ഖ​ല​യ്ക്കു വ​ൻ തി​രി​ച്ച​ടി​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​രി​ൽ അ​ര ല​ക്ഷ​ത്തോ​ളം കോ​ഴി​ക​ൾ ച​ത്ത​താ​യാ​ണു റി​പ്പോ​ർ​ട്ട്. രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ലെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം കോ​ഴി​ക​ളെ കൊ​ല്ലു​ക‍​യും ചെ​യ്തി​രു​ന്നു. ആ​ന്ധ്ര​യി​ലെ അ​ന​ന്ത​പു​ർ ജി​ല്ല​യി​ലും പ​ക്ഷി​പ്പ​നി വ​ലി​യ വെ​ല്ലു​വി​ളി​യു​യ​ർ​ത്തി​യി​രു​ന്നു.

2025-ൽ ​മ​ഹാ​രാ​ഷ്‌​ട്ര, ഛത്തീ​സ്ഗ​ഢ്, ജാ​ർ​ഖ​ണ്ഡ്, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ക​ർ​ണാ​ട​ക, ബി​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി പ​ട​ർ​ന്നു​പി​ടി​ച്ച​തു ക​ർ​ഷ​ക​രെ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. കോ​ഴി​ക​ൾ ചാ​കു​ന്ന​തും കൊ​ന്നൊ​ടു​ക്കു​ന്ന​തും ക​ർ​ഷ​ക​ർ​ക്കു വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വ​ച്ചു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ മി​ക​ച്ചൊ​രു പ്ര​തി​രോ​ധ​മാ​യി മാ​റും.

പ​ക്ഷി​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണെ​ങ്കി​ലും, അ​പൂ​ർ​വ​മാ​യി എ​ച്ച്5​ എ​ൻ1 മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ട്, പൊ​തു​ജ​നാ​രോ​ഗ്യരം​ഗ​ത്തും വാ​ക്സി​ൻ നി​ർ​ണാ​യ​ക​മാ​യി മാ​റും. എ​ന്നാ​ൽ, വാ​ക്സി​ൻ എ​പ്പോ​ൾ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​കും, വി​ല, ഉ​പ​യോ​ഗം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടും.

Latest News

Corehub Up