കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് 2027 സാമ്പത്തികവർഷത്തിന്റെ ഒന്നാം പാദത്തിൽ കേരളത്തിലെ ടേം പ്ലാൻ ബിസിനസിൽ 68.96 ശതമാനം വാർഷികവളർച്ച കൈവരിച്ചു. 2026 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 8,30,274 പേർക്കാണു കമ്പനി ലൈഫ് ഇൻഷ്വറൻസ് പരിരക്ഷ നൽകിയത്.
കേരളത്തിലെ ലിങ്ക്ഡ്, നോൺ ലിങ്ക്ഡ് സമ്പാദ്യ പദ്ധതികൾ, വാർഷിക വരുമാന പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള സേവിംഗ് ബിസിനസിലും കമ്പനിക്കു ശക്തമായ സാന്നിധ്യമുണ്ട്.
2026 മാർച്ച് 31ന് കേരളത്തിൽ കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികളുടെ മൂല്യം 12,922 കോടി രൂപയാണ്. ഇതേ സമയം സംസ്ഥാനത്തെ കമ്പനിയുടെ ഇൻഷ്വറൻസ് പരിരക്ഷയുടെ ആകെ തുക 63,394 കോടിയായിരുന്നു.
കഴിഞ്ഞ ഏഴു വർഷത്തിനിടെ കേരളത്തിലെ ഉപഭോക്താക്കൾക്ക് ആകെ 2,773 കോടിയുടെ ആനുകൂല്യങ്ങളും കമ്പനി നൽകിയതായും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡിന്റെ ഡിസ്ട്രിബ്യൂഷൻ വിഭാഗം മേധാവി മണികണ്ഠൻ രാജമണി പറഞ്ഞു.