കോട്ടയം: ഗ്ലോബല്‍ നാച്വറല്‍ ഫിറ്റ്നസ് ബോഡി ബില്‍ഡിംഗ് ഓര്ഗനൈസേഷന് (ഐസിഎന്‍) ഗോവയില്‍ നടത്തിയ അന്തര്‍ദേശിയ സൂപ്പര്‍ ഷോയില്‍ ഐറിന് റോസ് ചാര്‍ളി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
തലയോലപ്പറമ്പ് കരീമഠത്തില്‍ ഫോട്ടോ ഗ്രാഫര്‍ ചാര്‍ളിയുടെയും ലിന്‍സിയുടെയും മകള്‍.
കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരു പെണ്‍കുട്ടിക്ക് ഈ അന്തര്‍ദേശിയ മത്സരത്തില്‍ സ്വര്‍ണകിരീടം ലഭിക്കുന്നത്.
ഓപ്പണ്‍ വിഭാഗത്തില്‍ സ്വര്‍ണവും ഫിറ്റ്നസ് മോഡല്‍ വിഭാഗത്തില്‍ വെള്ളിയും ലഭിച്ചു. 2024ല്‍ ഡിക്കാത്ലോണ്‍ നടത്തിയ മത്സരത്തില്‍ മിസ് കേരള വുമണ്‍ ഫിസിക്ക് ആയിരുന്നു ഐറിന്.