തിരുവനന്തപുരം: ഇന്ത്യൻ കാൻസർ സൊസൈറ്റിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ എൻഡ്യൂറിംഗ് എക്സലൻസ് പുരസ്കാരം തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തിക്കുന്ന ആശ്രയ വോളന്റിയർ ഓർഗനൈസേഷനു ലഭിച്ചു. ദക്ഷിണ മേഖലയിൽ 15 വർഷം പൂർത്തിയാക്കിയ വിഭാഗത്തിലാണ് ആശ്രയയ്ക്ക് പുരസ്കാരം ലഭിച്ചത്. സ്ഥാപക പ്രസിഡന്റ് ശാന്ത ജോസിന്റെ നേതൃത്വത്തിൽ 1996-ൽ 35 വനിതകളുമായി ആരംഭിച്ച ആശ്രയ, 31 വർഷത്തെ സേവനത്തിലൂടെ ഇന്ന് 500-ലധികം സന്നദ്ധപ്രവർത്തകരുള്ള പ്രസ്ഥാനമായി വളർന്നു. നിർധനരായ കാൻസർ രോഗികൾക്കും കുടുംബങ്ങൾക്കും സാമ്പത്തികവും ശാരീരികവും മാനസികവുമായ പിന്തുണയാണ് സംഘടന നൽകുന്നത്.